അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് പി. രമേശൻ ബഡ്ജറ്റ് അവതരണം നടത്തി. ഇരുപത്തി മൂന്ന് കോടി ആറ് ലക്ഷത്തി നാല്പത്തി ഒൻപതിനായിരത്തി പത്തൊൻപത് രൂപ വരവും ഇരുപത്തി മൂന്ന് കോടി ഏഴു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ് രൂപ ചെലവും മുപ്പത്തൊൻപത് ലക്ഷത്തി മുപ്പത്തി നാലായിരത്തി എണ്ണൂറ്റി ഇരുപത്തിയൊപത് രൂപ മിച്ചവും കാണിക്കുന്നതാണ് ബഡ്ജറ്റ് . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി ലൈഫ് ഭവന പദ്ധതിക്ക് രണ്ട് കോടി 40 ലക്ഷം രൂപ, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്ക് ഒരു കോടി , ഗ്യാസ് ക്രമറ്റോറിയം നിർമ്മിക്കാൻ 75 ലക്ഷം , നീന്തൽ പരിശീലനത്തിനായി കാറാടിക്കുളം നവീകരണം 50 ലക്ഷം , അംഗൻവാടി പോഷകാഹാര പദ്ധതി 25 ലക്ഷം, വനിതാ ശിശുക്ഷേമ ഭിന്ന ശേഷി വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 47 ലക്ഷത്തി നാല്പത്തി ഏഴായിരം , ജീവിത ശൈലീ രോഗങ്ങൾക്ക് പ്രതിവിധിയായി സ്ത്രീകൾക്ക് മാത്രമായി ഷീ ഫിറ്റ്നസ് സെൻ്റർ സ്ഥാപിക്കാൻ 15 ലക്ഷം , സ്ത്രീകളുടെ ഗ്രൂപ്പ് സംരഭങ്ങൾക്ക് ഏഴര ലക്ഷം , ദുരന്ത നിവാരണത്തിന് 32 ലക്ഷം, വയോജന പാർക്ക് 10 ലക്ഷം, ഉല്ലാദന കാർഷിക മേഖലയ്ക്ക് 26 ലക്ഷം, മൃഗസംരക്ഷണം ക്ഷീരവികസനം നാല്പത്തിനാല് ലക്ഷത്തി എഴുപത്തി ഏഴായിരത്തി അഞ്ഞൂറ്, മത്സ്യമേഖലയ്ക് 16 ലക്ഷത്തി ഇരുപതിനായിരം വിദ്യാഭാസം 21.5 ലക്ഷം , ആരോഗ്യ മേഖല 35 ലക്ഷം, പട്ടികജാതി വികസനത്തിനായി 34 ലക്ഷത്തി മുപ്പത്തേഴായിരം രൂപയും പട്ടിക വർഗ്ഗ വികസനത്തിനായി മൂന്ന് ലക്ഷത്തി അൻപതിനായിരവും വകയിരുത്തി.
Check latest article from this author !


Recent Posts
- തൂലികയും മഷിക്കുപ്പിയും; എമ്പുരാൻ വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുരളി ഗോപി
- (no title)
- അര്‍ത്തുങ്കല്‍ ജി.ആര്.എഫ്.ടി. ഹൈസ്കൂളില്‍ പ്രവേശനം ആരംഭിച്ചു
- ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ആലപ്പുഴ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍
- മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും – ജില്ലാ കളക്ടർ