Your Image Description Your Image Description

ഫിഷറീസ് വകുപ്പിന്റെ അര്‍ത്തുങ്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-2026 അധ്യയന വര്‍ഷത്തെ ​പ്രവേശനം ആരംഭിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കുംപെണ്‍കുട്ടികള്‍ക്കും പ്രവേശനം നേടാം. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പഠനവും താമസവും ഭക്ഷണവും പരിശീലനങ്ങളും സൗജന്യമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രയാസമുള്ള വിഷയങ്ങളുടെ പ്രത്യേക പരിശീലനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍, ഫുട്‌ബോള്‍ പരിശീലനം, ടര്‍ഫില്‍ കളിക്കാന്‍ അവസരം, ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, സൗജന്യ വിമാനയാത്ര, പഠന വിനോദയാത്ര, വിഭവസമൃദ്ധമായ ഭക്ഷണം, കൗണ്‍സലറുടെ സേവനം, ഫിഷറീസ് സയന്‍സില്‍ പ്രാഥമിക പരിശീലനം തുടങ്ങിയവയും പഠനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

ഫോൺ : 9446335160 ( പ്രഥമ അധ്യാപകൻ )

Leave a Reply

Your email address will not be published. Required fields are marked *