Your Image Description Your Image Description

വിജയ് ചിത്രം ‘ജനനായക’ന്റെ റിലീസ് പ്രഖ്യാപിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ എന്‍റെ 69-ാമത്തെ ചിത്രമാണ്. ഇനിയുള്ള സമയം രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന്’ വിജയ് വ്യക്തമാക്കി.

ജന നായകന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ജനനായകന്‍ റിലീസ് ചെയ്യുക. 2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഖ്യാപന വേളയില്‍ 2025 ഒക്ടോബറില്‍ ജന നായകന്‍ റിലീസ് ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നു.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ഇറങ്ങിയത്. കെ.വി.എൻ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ വെങ്കട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിത ബൈജു തുടങ്ങി വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *