Your Image Description Your Image Description

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം എൽ എ, അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ആദ്യ വിൽപന നിർവഹിക്കും. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്‌ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സബ്സിഡി നോൺ സബ്സിഡി സാധനങ്ങൾക്കു പുറമേ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *