Your Image Description Your Image Description

വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു.ഇന്ത്യയിൽ വിവോ വൈ39 5ജിയുടെ 128 ജിബി, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 16,999 രൂപയും 19,999 രൂപയുമായിരിക്കും വില എന്നതാണ് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കൂടാതെ വരാനിരിക്കുന്ന ഈ വിവോ സ്മാർട്ട്‌ഫോണിൽ HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉണ്ടായിരിക്കും.

പവർ ബട്ടണോട് ചേർന്ന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ സഹിതമാണ് ഈ ഫോൺ എത്തുക. ഓഷ്യൻ ബ്ലൂ, ലോട്ടസ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഇന്ത്യയിൽ ഈ മോഡൽ ലഭ്യമാകുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക.

ക്യാമറകളുടെ കാര്യമെടുത്താൽ, ഓറ എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ 50MP മെയിൻ ക്യാമറയും, 2MP ബൊക്കെ സെൻസറും അ‌ടങ്ങുന്ന വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് വിവോ Y39 5ജിയിൽ ഉണ്ടാകുക. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ 8MP സെൽഫി ക്യാമറയും ഉണ്ടാകും.

ഇതിന് 8GB റാമും 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാകും. 6,500mAh ബാറ്ററിയാണ് ഈ വിവോ ഫോണിൽ ഉണ്ടാകുകയെന്നും സൂചനയുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണ് ഇത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *