Your Image Description Your Image Description

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ ട്രെയിലർ പുറത്ത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, കാജൽ അഗർവാൾ, സത്യരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മൂന്ന് മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ സൽമാന്‍റെ ആക്ഷൻ സീനുകളും റൊമാന്‍റിക് സീനുകളും ഉൾക്കൊള്ളുന്നതാണ്. ട്രെയിലർ പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ, അഞ്ജിനി ധവാൻ, ജതിൻ സർന എന്നിവരുൾപ്പെടെ മുഴുവൻ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തിറക്കി.

2008-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗജിനിക്ക് ശേഷം മുരുഗദോസും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദർ. സൽമാന്റെ മുൻ ചിത്രങ്ങളിൽ നിന്ന് സിക്കന്ദർ വ്യത്യസ്തമായിരിക്കുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മുരുഗദോസ് വ്യക്തമാക്കി. നാല് വർഷത്തിന് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. കൂടാതെ മുരുഗദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുഗദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *