Your Image Description Your Image Description

ബ​ഹ്റൈ​നി​ൽ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ള്ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നു​മാ​യി ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 130 പ​ള്ളി​ക​ൾ നി​ർ​മി​ച്ച​താ​യാ​ണ് ഗ​വ​ൺ​മെ​ന്‍റ് ഡാ​റ്റാ ഫോ​മി​ൽ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ള്ളി​ക​ളും പ്രാ​ർ​ഥ​നാ ഹാ​ളു​ക​ളു​മാ​യി 1336 മു​സ്‍ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​ണ് ബ​ഹ്റൈ​നി​ലു​ള്ള​ത്.

പ​ള്ളി​ക​ളോ​ടൊ​പ്പം ത​ന്നെ മു​അ​ദ്ദി​നു​ക​ളു​ടെ​യും ഇ​മാ​മു​മാ​രു​ടെ​യും എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഈ​ദ് പ്രാ​ർ​ഥ​നാ ഹാ​ളു​ക​ൾ 2022 ൽ 189 ​എ​ണ്ണ​മാ​യി​രു​ന്നു രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല​ത് ഇ​ര​ട്ടി​യാ​യി 378 എ​ന്ന നി​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മു​സ്‍ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള ബ​ഹ്റൈ​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *