Your Image Description Your Image Description

ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉൽപാദനം വർധിച്ചതിനെ തുടർന്നാണ് ഫെബ്രുവരി മുതൽ ഉള്ളിവിലയിൽ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്.

‘റാബി വിളകൾ പ്രതീക്ഷിച്ച രീതിയിൽ മാർക്കറ്റിൽ എത്തിയതിനെ തുടർന്ന് മണ്ഡി, ചില്ലറ വിൽപന വിലകൾ കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ, കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് ഉള്ളി ലഭ്യമാക്കുന്നതിനുമായാണ് തീരുമാനം. ഇതിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനം’ – ഔദ്യോഗിക പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *