കൊച്ചി: കാക്കനാട്ടെ ജില്ലാ ജയിലിൽ ജീവനക്കാരിക്കെതിരേ ജാതീയ അധിക്ഷേപവും വ്യക്തിഹത്യയും നടത്തിയ ജയിൽ മെഡിക്കൽ ഓഫീസർ ഡോ. ബൽന മാർഗരറ്റ് ഒളിവിൽ.
ഫാർമസിസ്റ്റായ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് പട്ടികജാതി-പട്ടിക വർഗ സംരക്ഷണ നിയമപ്രകാരം (അട്രോസിറ്റി ആക്ട്) ഡോക്ടർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ബൽന മാർഗരറ്റ് ഒളിവിൽ പോയത്.