Your Image Description Your Image Description

ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് ശൂറയുടെ ചർച്ചയ്ക്ക് ഇടുന്നത്.

നിലവിലെ ശിശു നിയമത്തിലെ 63–ാം ആർട്ടിക്കിൾ പ്രകാരം ലൈസൻസ് ഉള്ളവർക്കും ലൈസൻസില്ലാതെ അനധികൃതമായും കുട്ടികളുടെ നഴ്സറി തുടങ്ങുന്നവർ, പ്രവർത്തിപ്പിക്കുന്നവർ, മാറ്റങ്ങൾ വരുത്തുന്നവർ എന്നിവർക്ക് ലംഘനങ്ങളിൽ ശിക്ഷ വിധിക്കുന്നതിൽ വേർതിരിവില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. ലൈസൻസില്ലാതെ നഴ്സറികൾ നടത്തുന്നവർക്കും അല്ലെങ്കിൽ മന്ത്രിതല അനുമതി നേടുന്നതിൽ പരാജയപ്പെടുന്നവർക്കും മാത്രമായി കനത്ത ശിക്ഷ ചുമത്തുന്നതാണ് പുതിയ നിയമം.

Leave a Reply

Your email address will not be published. Required fields are marked *