രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഇതിഹാസ കഥയായ ലവ് ആന്റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്നുമുതൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് എന്റര്‍ടെയ്മെന്റ് സൈറ്റ് പിങ്ക്വില്ല. ഇവരുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലൗ ആന്റ് വാര് ഒരു ത്രികോണ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. രൺബീർ കപൂർ വിക്കി കൗശൽ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരിക്കും ചിത്രത്തില്‍ ഛാവ പോലുള്ള വന്‍ ഹിറ്റ് നല്കിയ വിക്കി കൗശലിന്റെ ഇപ്പോഴത്തെ താരമൂല്യം വച്ചുള്ള മാറ്റമല്ല ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.