Your Image Description Your Image Description

മ​ല​പ്പു​റം: പാ​ര​മ്പ​ര്യ​വൈ​ദ്യ​ൻ ഷാ​ബ ഷെ​രീ​ഫ് വ​ധ​ക്കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ഒ​ന്നാം പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫ്, ര​ണ്ടാം പ്ര​തി ശി​ഹാ​ബു​ദ്ദീ​ൻ, ആ​റാം പ്ര​തി നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ കു​റ്റം തെ​ളി​ഞ്ഞെ​ന്ന് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റ് പ്ര​തി​ക​ളെ കോടതി വെ​റു​തെ​വി​ട്ടു. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പു​റ​മെ, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.

മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ബ ഷെ​രീ​ഫി​നെ ഒ​രു വ​ർ​ഷം മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ക്കാ​തെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ലെ അ​പൂ​ർ​വം കൊ​ല​ക്കേ​സു​ക​ളി​ൽ ഒ​ന്നാ​ണ് ഷാ​ബ ഷെ​രീ​ഫ് കേ​സ്.

 

Leave a Reply

Your email address will not be published. Required fields are marked *