Your Image Description Your Image Description

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്. ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്.

ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരിമ്പ്ര, സൈനുദ്ധീൻ (ജിദ്ദ). ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *