Your Image Description Your Image Description

നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച പ്രവാസികളെ മൂന്നു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്താക്കി നാട് കടത്താനാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്.

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി.

നിലവിൽ കുവൈത്തിൽ നിന്ന് പ്രതിമാസം 3000 പേരെ നാടുകടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ പിടിയിലായ പ്രവാസി പുരുഷൻമാരെയും സ്ത്രീകളെയും മാതൃദേശത്തേക്ക് തിരിച്ചയക്കും. തൊഴിലുടമകൾ വിമാന ടിക്കറ്റ് നൽകാൻ തയ്യാറാകാതെ വന്നാൽ, ആഭ്യന്തര മന്ത്രാലയം കരാർ ചെയ്ത ട്രാവൽ ഏജൻസികളിലൂടെ ടിക്കറ്റ് ഒരുക്കും. പിന്നീട് ആ തുക മന്ത്രാലയം തൊഴിലുടമകളിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *