Your Image Description Your Image Description

കുവൈത്ത്: സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നത് നിയമലംഘനമാണെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ 1984-ൽ പുറപ്പെടുവിച്ച പഴയ മന്ത്രിതല തീരുമാനത്തെ പരാമർശിക്കുന്നതാണെന്നും ഫലപ്രദമായ നിയമമല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാഹനമോടിക്കുന്ന സ്ത്രീകൾ ബുർഖ അല്ലെങ്കിൽ നിഖാബ് ധരിച്ചതിനാൽ ഡ്രൈവറുടെ മുഖഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് എന്ന സുരക്ഷാ കാരണങ്ങളാലാണ് അന്ന് ഈ തീരുമാനം എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഡ്രൈവറുടെ ഐഡന്റിറ്റി പരിശോധിക്കുമ്പോൾ മുഖം മറയ്ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എന്നാലിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വനിതാ ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നത് ഇപ്പോൾ എളുപ്പത്തിലും സങ്കീർണതകളില്ലാതെയും ചെയ്യാൻ സാധിക്കും. അതുകൊണ്ട് അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *