Your Image Description Your Image Description

നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രികരിൽ ഒരാളും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് മൂന്നാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങലും ലോകവും . മനുഷ്യന്മാർക്കെല്ലാം അഭിമാനിക്കാൻ പറ്റിയ നേട്ടം തന്നെയാണ് സുനിത വില്യംസ് ഉണ്ടാക്കിയിരിക്കുന്നതെന്നു തീർച്ചയാണ്. അതിനിടെ അവധിക്കാലം ആഘോഷിക്കാനായി പേരക്കുട്ടി വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നതാവട്ടെ ഗുജറാത്തിലെ ജുലാസൻ എന്ന നിഷ്‌ക്കളങ്ക ഗ്രാമവും. അവർക്ക് സുനിത തങ്ങളുടെ പ്രിയപ്പെട്ട ഡോ.ദീപക് പാണ്ഡ്യയുടെ മകളാണ്. അരുമ പേരക്കിടാവ്. സദ്യയും പാട്ടും ഡാൻസുമൊക്കയായി സുനിതയുടെ സുരക്ഷതിമായ മടങ്ങിവരവ് ഉത്സവമാക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.

സുനിത ബഹിരാകാശനിലയത്തിൽ അകപ്പെട്ടത് മുതൽ നേർന്ന വഴിപാടുകളൊക്കെയും പൂർത്തീകരിക്കണം. ഗ്രാമത്തിലെ ദേവിക്ഷേത്രത്തിൽ ഇന്ന് അഖണ്ഡ ജ്യോതി തെളിയും. പിന്നാലെ പ്രാർത്ഥനാജാഥയും വെടിക്കെട്ടും നടത്തുമെന്നാണ് സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറയുന്നത്. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്‌സാന ജില്ലയിലുള്ള ജുൻസാൻ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം യുഎസിലേക്കു കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്.

അതേസമയം സുനിത പൂർണ ആരോഗ്യവതിയാകാൻ കാത്തിരിക്കുകയാണെന്നും ഗ്രാമത്തിലേക്ക് ക്ഷണിക്കുമെന്നും നാട്ടുകാർ പറയുന്നു.2007 ൽ റെക്കോർഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്ര നടത്തിയശേഷം സുനിത, ജുലാസനിലെത്തിയിരുന്നു. അന്നു ജനങ്ങൾ നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ ‘അമേരിക്കൻ പൗരത്വമാണ് എനിക്കുള്ളതെങ്കിലും ഞാൻ ഇപ്പോഴും ഇന്ത്യയുടെ പുത്രിയാണ്; ജുലാസന്റെ പുത്രിയാണ്’ എന്നു സുനിത പറഞ്ഞിരുന്നു.

സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയും പറയുന്നു. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്ലി അവർക്ക് അയച്ചിരുന്നുവത്രേ . ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സുനിത ആകാംക്ഷഭരിതയായെന്നും എല്ലാം പറയാൻ ആവശ്യപ്പെട്ടെന്നും ഫാൽഗുനി ചൂണ്ടിക്കാണികുകയുണ്ടായി . കുംഭമേളയ്ക്ക് പോയതിന്റെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ വ്യക്തമാക്കി. ’ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്‌നേഹത്തെക്കുറിച്ച് സുനിതയ്ക്ക് അറിയാമെന്നും എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്നും എപ്പോൾ എന്നത് മാത്രമാണ് വിഷയ’മെന്നും ഫാൽഗുനി പാണ്ഡ്യ പറയുന്നു.
അതേസമയം, 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും ആദ്യം സ്വീകരിച്ചത് ഡോൾഫിനുകൾ ആണ് . ഇന്ത്യൻ സമയം പുലർ്‌ചെ 3:40 ന് സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്‌പേസ് കെ്‌സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്‌ളോറിഡ തീരത്തിന് സമീപം സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങുകയായിരുന്നു. ഈ സമയമാണ് ഡോൾഫിനുകൾ എത്തിയത്.
പേടകം കടലിൽ വീണതിന് പിന്നാലെ അതിന് ചുറ്റും ഡോൾഫിനുകൾ എത്തുന്നതും വട്ടമിട്ട് നീന്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട് . സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിൻറെ ബോട്ടുകളും സ്‌പേസ് എക്‌സിൻറെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോൾഫിനുകൾ നീന്തുകയായിരുന്നു.
അതേസമയം പേടകത്തിൽ നിന്ന് നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്‌സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്. യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *