Your Image Description Your Image Description

ഹൈക്കമാൻഡിന്റെ ഒരു ഗതികേടേ… തലവേദന ഒഴിഞ്ഞ സമയമില്ലാതായിരിക്കുന്നു ഇപ്പോൾ. എന്നും ഓരോരോ പ്രശ്നങ്ങൾ. അടുത്തിടെ നടന്നത് തരൂർ പിണറായിയെ പുകഴ്ത്തി പറഞ്ഞതായിരുന്നു. അതിനെ എങ്ങനെയൊക്കെയോ തട്ടി പൊതി വെച്ചപ്പോഴേക്കും അടുത്ത പ്രശനം കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു. അത്രയും ആയപ്പോൾ സഹികെട്ട് ഡൽഹിയിലേക്ക് എല്ലാവരെയും വിളിപ്പിച്ച് തക്ക താക്കീതു കൊടുത്തപ്പോൾ അതിനു കുറച്ചു സമാധാനമായി എന്ന് കരുതി ഇരിക്കുമ്പോഴാണ് അടുത്ത പുകിൽ.
കുരങ്ങിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കൊണ്ടിരിക്കുകയാണ് ശശി തരൂർ. കുറച്ചു മുൻപ് വരെ പിണറായി സർക്കാരിനെ പുകഴ്ത്തിയിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തികൊണ്ടു കേന്ദ്ര നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചാണ് തരൂർ പുതിയ കളി തുടങ്ങിയത് . റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു എന്നും എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായി തരൂർ പറ‍യുകയുണ്ടായി . ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.

‘2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് താനെന്നും അതുകൊണ്ട് എന്റെ മുഖത്ത് പതിഞ്ഞ മുട്ട തുടയ്ക്കുകയാണ്ത എന്നുമാണ് തരൂർ പറഞ്ഞത് . രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യന്തരതലത്തിലുള്ള പല ഉടമ്പടികൾക്കും വിരുദ്ധമാണെന്നായിരുന്നു തരൂർ അന്ന് പാർലമെന്റിൽ പറഞ്ഞത്.
ഇതിനോടകം മോദിയടക്കം തരൂരിന്റെ അഭിനന്ദനത്തെ ബിജെപി ഏറ്റെടുത്തു എന്നാണ് കേട്ടത് . രാജ്യന്തര തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അം​ഗീകാരത്തെ ഒരു കോൺ​ഗ്രസ് നേതാവ് തന്നെ പ്രശംസിക്കുന്നത് ബിജെപി പ്രചരണായുധമാക്കുമ്പോൾ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺ​ഗ്രസ് നേതൃത്വം തയാറായിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ് .

അന്നത്തെ ഡൽഹി മീറ്റിംഗിന് ശേഷം പുലി ഒന്ന് പതുങ്ങിയപ്പോൾ എല്ലാവരും കരുതിയത് തോറ്റു പിന്മാറിയതാണെന്നാണ്. എന്നാലത് നാലടി മുന്നോട്ടു വയ്ക്കാൻ ആയിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. സത്യം പറഞ്ഞാൽ തരൂരിന്റെ ഈ പിണറായി – മോഡി പ്രേമം നിർത്താൻ ഒരു ഒറ്റമൂലിയുണ്ട്. അടുത്ത എലെക്ഷനിൽ കോൺഗ്രസിന്റെ കേരളം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പുള്ളിയെ അങ്ങ് പ്രഗ്യാപ്പിക്കുക. അവിടെ തീരും ഈ കപട സ്നേഹമെല്ലാം . അല്ലാതെ പുള്ളിയെ ഇടയ്ക്കിടയ്ക്ക് വിളിച്ചു മീറ്റിംഗ് നടത്തിയിട്ടോ അല്ലെങ്കിൽ സമാധാനിപ്പിച്ചിട്ടോ ഒന്നും കാര്യമില്ല.
ഇനി ഏറ്റവും രസകരം പപ്പു മോനും പിങ്കി മോളും ഇതിലെങ്ങനെ പ്രതികരിക്കും എന്നോർക്കുമ്പോഴാണ്. പിണറായിയെ പുകഴ്ത്തിയപ്പോഴേ ഇയാളൊരു തലവേദന ആണെന്ന് പപ്പു മോൻ ഒന്ന് ഭയന്നതാ. ഇതിപ്പോൾ ഇയാളെങ്ങാനും ബിജെപി യിൽ ചേർന്നാൽ പിന്നെ കളി മൊത്തം മാറും.

ശെരിക്കും പറഞ്ഞാൽ ഹൈക്കമാൻഡ് ഒട്ടും പേടിക്കേണ്ട കാര്യമല്ല. ഇതെല്ലം തരൂരിന്റെ ഓരോ നമ്പറുകളാണ് . ചുമ്മാ ഓല പാമ്പിനെ കാണിച്ചു പേടിപ്പിക്കുകയാണ്. ഇപ്പൊ കൊത്തും ഇപ്പൊ കൊത്തും എന്ന് പറഞ്ഞു കൊണ്ടിരിക്കുകയേയുള്ളു . അത് കൊത്തുകയുമില്ല, വിഷം ചീറ്റുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *