Your Image Description Your Image Description

സിനിമയിലെ താരങ്ങളെ വെറും അഭിനേതാക്കൾ ആയിട്ടാളാ ആളുകൾ കാണുന്നത്, പ്രത്യേകിച്ച് മലയാളികൾ. താരങ്ങൾക്കു വേണ്ടി അമ്പലവും വരെ പണിതിട്ടുള ചരിത്രമാണ് ഇന്ത്യയിൽ. മോഹൻലാലും മമ്മൂട്ടിയും സിനിമയുടെ തലതൊട്ടപ്പന്മാർ ആയതിനു ശേഷം ഇവരുടെ പേരിൽ ഫാൻസ് ക്ലബ് തുടങ്ങുകയും ഓരോ സിനിമയും കഴിയുമ്പോൾ അതിനു നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടുമൊക്കെ പ്രതികരിക്കുകയും ചെയ്യുന്നതും ഈ ഫാൻസ്‌ തന്നെയാണ്. അവർക്ക് മോഹൻലാലും മമ്മൂട്ടിയും രണ്ടു യുദ്ധ ഭൂമിയാണ്. പരസ്പരം പോരടിക്കാനുള്ള രണ്ടു കൂട്ടർ.

എന്നാൽ ഇവർ കരുതുന്നത് പോലെയല്ല കാര്യങ്ങൾ. മോഹൻ ലാലും മമ്മൂട്ടിയും രണ്ടുപേരും സഹോദരങ്ങളെ പോലെ കഴിയുന്നവരാണ്. വില്ലന്മാരാവുന്നത് വെറും തിരസ്‌സീലയ്ക്കു മുൻപിൽ മാത്രമാണ്. അവളേ സംശയവുമുണ്ടെങ്കിൽ കഴിഞ്ഞ ദിവസത്തെ സംഭവം നോക്കാം.
ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ഉഷപൂജയാണ് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിക്കുകയുണ്ടായി .ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ നിന്നും കെട്ട് നിറച്ച് മലകയറുകയായിരുന്നു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഉണ്ടായിരുന്നു. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് രാവിലെ നിർമാല്യം തൊഴുതതിന് ശേഷമായിരിക്കും മലകയറുക.
അതേസമയം മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാടിന്റെ രസീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇരുവരുടേയും ആരാധകർ ഇത് ആഘോഷമാക്കുകയാണ് . മോഹൻലാലിന്റെ സ്വന്തം ഇച്ചാക്ക എന്നാണ് പലരും കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരങ്ങളെ പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും അദ്ദേഹത്തെ വിളിക്കുന്നത്. ഫാൻ ഫൈറ്റ് കൂടുന്നവർ അവരുടെ സ്നേഹം കാണൂവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിൽ മോഹൻലാൽ വഴിപാട് കഴിച്ചതെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിക്ക് ഉദരത്തിൽ കാൻസർ ആണെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇത് തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്തെത്തിയിരുന്നു.
മമ്മൂട്ടി ക്യാൻസർ ബാധിതനാണെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാനിന്നും താരം ആരോഗ്യവാനാണ്, റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തത് എന്നുമാണ് മമ്മൂട്ടിയുടെ പി ആർ ടീം പറഞ്ഞിരിക്കുന്നത്. . മാത്രമല്ല, ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നായിരുന്നു സ്ഥിരീകരണം. അതിനിടെ ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പതിൽ കടുത്ത വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരത്തിൽ അപവാദപ്രചരണങ്ങൾ നടത്തുന്നത് നീചമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഏറെയും. പക്ഷെ മമ്മൂട്ടിയോട് അടുത്ത ചില ആളുകളുടെ വാക്കുകളിൽ അദ്ദേഹത്തിന് കാൻസർ തന്നെയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. അത് അറിയുന്നത് കൊണ്ട് തന്നെയാണ് തന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടെ ആയുസ്സിനി വേണ്ടി മോഹൻലാൽ വഴിപാഡ്‌ ചെയ്തതത്രെ.

അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ റിലീസിന് മുൻപാണ് മോഹൻലോൽ ശബരിമലയിൽ എത്തിയതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മോഹൻലാൽ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നൊരു പ്രൊജക്ട് കൂടിയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ. മാർച്ച് 27 നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ വളരെ ചെറിയ കാൻവാസിൽ ഒരുക്കുന്ന ചിത്രമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *