Your Image Description Your Image Description

യുക്രൈൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പുകഴ്ത്തിയ കോൺഗ്രസ് എംപി ശശി തരൂർ നിലപാടിൽ ഉറച്ചു തന്നെ. ഇതോടെ ൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപിയിലേക്ക് തരൂർ അടുക്കുന്നു എന്ന താരത്തിഒലുള്ള സൂചനകൾ കസ്‌ജിജ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നുണ്ട്. ഇതിന്റെ പിന്നാലെയാണ് തരൂരിന്റെ ഈ തുറന്ന് പറച്ചിൽ എന്നതും ശ്രേധേയമാണ്. തരൂർ വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താൻ കേരളാ നേതാക്കൾ തയ്യാറായിട്ടില്ല. താൻ തരൂർ പറഞ്ഞത് കേട്ടില്ലെന്നും പാർട്ടി അത് കേട്ട് അഭിപായം പറയട്ടെ എന്നുമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സമാനമായി അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രേഖപ്പെടുത്തിയത്. വിഷയത്തിൽ പ്രതികരിക്കാൻ കെ സി വേണുഗോപാലും തയ്യാറായില്ല. എന്നാൽ തരൂരിനെ വിമർശിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നു. കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങൾക്ക് എതിരായി ഏത് ഉന്നതൻ പറഞ്ഞാലും അച്ചടക്ക ലംഘനമാണ്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ നിൽക്കുന്നവരെ കോൺഗ്രസിൽ വച്ച് പൊറുപ്പിക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളി. അവർക്ക് ശക്തിപകരുന് നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും ഉണ്ണിത്തൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുമേറ്റ വിമർശനത്തിന്റെ കനൽ കെട്ടടങ്ങും മുൻപ് വീണ്ടും നരേന്ദ്രമോദിയെ പിന്തുണച്ച് മുതിർന്ന നേതാവ് ശശി തരൂർ രംഗത്തുവന്നത്. റഷ്യ- യുക്രൈൻ യുദ്ധത്തിൽ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് പറഞ്ഞ ശശി തരൂർ, ഇതുമായി ബന്ധപ്പെട്ട് താൻ മുൻപ് എതിർപ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നയതന്ത്രവിദഗ്ധർ പങ്കെടുക്കുന്ന, ഡൽഹിയിൽ വച്ച് നടന്ന റായ്സിന ഡയലോഗിൽ ആണ് ശശി തരൂർ മോദിയെ പുകഴ്ത്തിയത്. നേരത്തെ തരൂരിന്റെ മോദി പ്രശംസ വിവാദമായപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി പാർട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെയാണ് വീണ്ടും മോദിയെ പുകഴ്ത്തി തരൂർ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് കോൺഗ്രസിനുള്ളിൽ ഉയരുന്ന വികാരം. രാജ്യസഭയിലും ലോക്സഭയിലുമടക്കം കോൺഗ്രസ് നേതാക്കൾ മോദിക്കും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വലിയ വിമർശനവുമായി മുന്നോട്ടുപോവുമ്പോൾ അതിനു വിരുദ്ധമായി മോദി സ്തുതി നടത്തുന്ന തരൂരിന്റെ നിലപാട് പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതിയിലെ ഒരു മുതിർന്ന നേതാവ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ പാർട്ടി കടുത്ത പ്രതിരോധത്തിലാവുമെന്ന് വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറയുന്നതെന്നായിരുന്നു മുൻ വിവാദ നിലപാടുകളിൽ തരൂരിന്റെ വിശദീകരണം.തരൂരിന്റെ പുതിയ മോദി വാഴ്ത്തലിൽ ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *