ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്ക് ശേഷമാണ് ഹനുമാന്‍ കൈന്‍ഡ് വിരാട് കോഹ്‌ലിയെ കണ്ടുമുട്ടിയത്. ഹനുമാന്‍ കൈന്‍ഡിന്റെ പെര്‍ഫോര്‍മന്‍സും ആർസിബിയുടെ പരിപാടിയിൽ ഉണ്ടായിരുന്നു.
കോഹ്‌ലിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഹനുമാന്‍ കൈന്‍ഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ‘എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി’ എന്ന ക്യാപ്ഷനോടെയാണ് ഹനുമാന്‍ കൈന്‍ഡ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങള്‍ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
വൈറലായ ‘ബിഗ് ഡൗഗ്‌സി’ന് പിന്നാലെ ഹനുമാന്‍കൈന്‍ഡിന്റെ ഏറ്റവും പുതിയ ഗാനമായ ‘റണ്‍ ഇറ്റ് അപ്’ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. യൂട്യൂബില്‍ 2.7 മില്യണ്‍ കാഴ്ചകളാണ് ഒരു ദിവസംകൊണ്ട് ഗാനം നേടിയത്.