Your Image Description Your Image Description

കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

അതിക്രൂരമായ അക്രമങ്ങളും കൊലപാതകങ്ങളും ലഹരി കച്ചവടവും തടയണമെന്ന് 2022ൽ പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെടുകയും സഹകരണം വാഗ്ദാനം ചെയ്തതുമാണ്. അന്നുമുതൽ ഇന്നുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ അടുത്ത ദിവസങ്ങളിൽ മാത്രമാണ് എന്തെങ്കിലും അനക്കം ഉണ്ടായത്. ലഹരി വില്പനയുടെ ഉറവിടം കണ്ടെത്തി കർശനമായി സർക്കാരിന് നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ലഹരി കച്ചവടം, അക്രമം കൊലപാതകം അതിരൂക്ഷമായ വിലക്കയറ്റം ഇതിന്റെ എല്ലാ ഇരകളാകുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *