Your Image Description Your Image Description

ഹൈദരാബാദ്: 2026 ഓടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 1000 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി യൂബർ. യൂബർ ഗ്രീൻ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റെഫെക്സ് ഗ്രീൻ മൊബിലിറ്റിയുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുകയെന്നാണ് വിവരം. 2040 ഓടെ പൂർണമായും എമിഷൻ ഫ്രീ ഫ്ലീറ്റ് കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായാണ് ഈ മുന്നേറ്റത്തെ കാണുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവയുൾപ്പടെയുള്ള നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വിന്യസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ യൂബർ ഗ്രീൻ ആരംഭിച്ചതോടെ ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റി ഓഫറുകൾ കമ്പനി വിപുലീകരിച്ചിരിക്കുകയാണ്. ഈ സേവനത്തിലൂടെ ജനങ്ങൾക്ക് പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾക്കായി ആഗോളതലത്തിൽ 15 രാജ്യങ്ങളിലായി നൂറിലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന കുറഞ്ഞ എമിഷൻ റൈഡ് സേവനമാണ് യൂബർ ഗ്രീൻ.

Leave a Reply

Your email address will not be published. Required fields are marked *