Your Image Description Your Image Description

സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ തോൽവിക്ക് പിന്നാലെ മറുനാട്ടിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. ന്യൂസിലൻഡ് പര്യടനത്തിലാണ് പാക് ടീം ദയനീയ തോൽവി ഏറ്റുവാങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയത്തിന് പിന്നാലെ ടീം അടിമുടി അഴിച്ചുപണിതിട്ടും രക്ഷയുണ്ടായില്ല. ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്.

തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിന് നേരെ ട്രോൾ പൂരമാണ്. പതിമൂന്നായിരം കിലോമീറ്ററുകൾ സഞ്ചരിച്ചതിനാലാണ് ടീമിന് 91 റൺസ് മാത്രം നേടാനായതെന്നും ട്രോളുകൾ ഉയരുന്നുണ്ട്. 2.2 ഓവറിൽ ഒരു റണ്ണിന് മൂന്ന് വിക്കറ്റെന്ന നിലയിലായിരുന്നു പാകിസ്ഥാൻ. ഇതാണോ ടീമിന്റെ ഭയരഹിതമായ ക്രിക്കറ്റെന്ന് ചില ആരാധകർ പരിഹസിച്ചു.

പാകിസ്ഥാൻ 18.4 ഓവറില്‍ 91 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലൻഡ് 10.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലുവിക്കറ്റ് നേടിയ ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് പിഴുത കൈല്‍ ജമീസണുമാണ് പാകിസ്ഥാനെ തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *