Your Image Description Your Image Description

ചർമ്മ പരിചരണ ഉത്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുള്ള ഒരു ചേരുവയാണ് പാൽ. ചർമ്മ കോശങ്ങളുടെ പുനരുജ്ജീവനം, ഹൈഡ്രേഷൻ എന്നിങ്ങനെ നിരവധി സവിശേഷതകളാണ് പാലിന് ഉള്ളത്.

പാലിൻ്റെ ചർമ്മ സംരക്ഷണ ഗുണങ്ങൾ

പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം തിളക്കമുള്ളതാക്കുന്നതിന് ഏറെ പ്രയോജനപ്പെടും.

മുഖക്കുരു

വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടമാണ് പാൽ. അത് മുഖക്കുരുവിൻ്റെ സാധ്യതകൾ കുറയ്ക്കുന്നതിന് ഗുണകരമാണ്. മുഖക്കുരുവിൽ അൽപം പാൽ പുരട്ടുന്നത് ഒരു താത്കാലിക ആശ്വാസമായിരിക്കും.

പാൽ ഫേഷ്യൽ

ചേരുവകൾ

പാൽ
ഗ്ലിസറിൻ

ഉപയോഗിക്കേണ്ട വിധം

രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പച്ചപ്പാൽ ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് അര ടേബിൾസ്പൂൺ ഗ്ലിസറിൻ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തും ചുണ്ടിലും പുരട്ടാം. ശേഷം 20 മുതൽ 30 മിനിറ്റ് വരെ വിശ്രമിക്കാം. മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *