Your Image Description Your Image Description

റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധനകൾ ശക്തമാക്കി. അതേസമയം, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പള്ളികൾക്ക് ചുറ്റും പൊലീസ് പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്.

ഫുജൈറ മുനിസിപ്പാലിറ്റി 687 പരിശോധനകൾ ഇതിനകം നടത്തിയിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ മാത്രമല്ല, ഭക്ഷ്യ വിലകൾ, ലേബലിങ്, ആരോഗ്യ നിയമങ്ങൾ പാലിക്കൽ എന്നിവയിലും ഇൻസ്പെക്ടർമാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹസ്സൻ സാലിം അൽ യമഹി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *