Your Image Description Your Image Description

നടൻ ബാലയുമായുള്ള തന്റെ വിവാഹ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള എലിസബത്ത് ഉദയന്റെ തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. എനിക്ക് പറയാനുള്ളത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ.

അദ്ദേഹത്തിന്റെ വീഡിയോകളില്‍ നിര്‍ബന്ധിച്ചാണ് എന്നെ കൂട്ടിയിരുന്നത്. നീയെന്ത് ഭാര്യയാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. താല്‍പര്യമില്ലാതെയാണ് പല വീഡിയോകളിലും നില്‍ക്കാറുള്ളത്. ശ്രദ്ധിച്ചാല്‍ മനസിലാവും. എന്നെ ചേച്ചി എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ വീഡിയോ വന്നത്. നേരത്തെ നേര്‍ക്കുനേര്‍ എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. ഇത് പരിഹസിച്ച് വിളിച്ചതാണെന്ന് തോന്നുന്നു. 2019 മേയിലായിരുന്നു എന്റെ വിവാഹം. ഡോക്ടറായിരുന്നു ഭര്‍ത്താവ്. മൂന്നാഴ്ചയാണ് ഞങ്ങളൊന്നിച്ച് താമസിച്ചത്. ഡിവോഴ്‌സ് കുറച്ച് വൈകിയിരുന്നു. മാട്രിമോണിയലിലൂടെ വന്ന ആലോചനയായിരുന്നു. ഡിവോഴ്‌സിന് സഹായിച്ചത് ഒരു നടനാണ്. അതില്‍ സംശയമുണ്ടെങ്കില്‍ തെളിവ് തരാം. ആ വിവാഹത്തെക്കുറിച്ച് പറഞ്ഞാണ് വീണ്ടുമൊരു ജീവിതത്തിലേക്ക് കടന്നത്. അദ്ദേഹത്തിന് എല്ലാം അറിയാവുന്നതാണ്.

അന്ന് എനിക്ക് വേറൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടായിരുന്നു. ട്രോളുകളൊക്കെ ഷെയര്‍ ചെയ്യുമായിരുന്നു. ഡിവോഴ്‌സി എന്നായിരുന്നു അതില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് കൊടുത്തത്.
കല്യാണം കഴിഞ്ഞതാണെന്ന് ആരോടും പറയരുത്. എനിക്ക് നാണക്കേടാണെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. എനിക്ക് അതില്‍ നാണക്കേടുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡിവോഴ്‌സി എന്ന് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് കൊടുക്കില്ലല്ലോ. ഞങ്ങളൊന്നിച്ച് ജീവിച്ച് തുടങ്ങിയതോടെയാണ് ആ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തത്. അന്നത്തെ ഫോണും നമ്പറുമെല്ലാം നഷ്ടമായി. ഇതില്‍ കൂടുതല്‍ തെളിവോ, വിശദീകരണമോ വേണമെങ്കില്‍ പറഞ്ഞാല്‍ മതി എല്ലാം തരാന്‍ തയ്യാറാണെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.
15 വര്‍ഷമായി ഞാന്‍ മരുന്ന് കഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയുന്നു. എനിക്ക് ഇപ്പോള്‍ 30 വയസ്. 15ാം വയസ് മുതല്‍ ഞാന്‍ എന്ത് മരുന്നാണ് കഴിക്കുന്നത്. അതേക്കുറിച്ച് കൃത്യമായി പറയണ്ടേ. പനി, വയറുവേദന, വയറിളക്കം അങ്ങനെയൊക്കെയുള്ള അസുഖങ്ങളുടെ മരുന്നുകളേ ഞാന്‍ കഴിച്ചിട്ടുള്ളൂ. അല്ലാതെയൊരു മരുന്നും ഞാന്‍ കഴിച്ചിട്ടില്ല. ഡിപ്രഷന് ഞാന്‍ അടുത്തിടെയാണ് മരുന്ന് കഴിച്ച് തുടങ്ങിയത്. 15 വര്‍ഷമായി ഞാന്‍ കഴിക്കുന്ന മരുന്ന് ഏതാണെന്ന് നിങ്ങള്‍ എന്തായാലും വിശദീകരിച്ച് തന്നേ മതിയാവൂ.

എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളുടെ തെളിവുകള്‍ നിങ്ങള്‍ തന്നെ തരണം. സ്‌കൂള്‍ സമയത്ത് ടോപ് ഫൈവില്‍ ഞാനുണ്ടായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസായിരുന്നു. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരിച്ചിട്ടുണ്ട്. പ്ലസ് ടുവില്‍ 94 ശതമാനം മാര്‍ക്കുണ്ട്. എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. എന്നെപ്പറ്റി സ്‌കൂളിലോ, കോളേജിലോ ഒരു പരാതിയും ഇതുവരെ ഉണ്ടായിരുന്നില്ല. ഇനി വരുമോ എന്നെനിക്കറിയില്ല. അത്യാവശ്യം നല്ല സ്റ്റാന്‍ഡേര്‍ഡുള്ള സ്ഥലങ്ങളിലാണ് ഞാന്‍ പഠിച്ചത്. എലിസബത്ത് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *