Your Image Description Your Image Description

ചാംപ്യൻസ് ട്രോഫിയിലെ മിന്നും ജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ തന്നെ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട്. രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിൽ കിരീടം നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രം നേടിയ സമയത്ത് രോഹിത് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഒരുപാട് വിമർശനം നേരിട്ടിരുന്നു.

പരമ്പരയിലും ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങി. ഇതിന് പിന്നാലെ താരത്തിന്റെ ക്യാപ്റ്റൻ പദവി അനിശ്ചിതത്തിലായിരുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയവും ഫൈനലിലെ താരത്തിന്റെ പ്രകടനവും ബിസിസിഐ നിലപാട് മാറ്റാൻ കാരണമായെന്നാണ് റിപ്പോർട്ട്. ജൂൺ 20 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *