Your Image Description Your Image Description

ഒടുവിൽ കെട്ടി ജലീലിന് ബോധോദയം ഉണ്ടായിരികുങ്കയാണ്. മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിൽ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീൽ എംഎൽഎ. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിലാകുന്നത്. പണത്തോടുള്ള അമിതമായ മോഹമാണ് ഇതിനു പ്രധാന കാരണം. ലഹരിക്കടത്തും വിതരണവും ഒരു തെറ്റല്ലെന്ന് അവർ ചിന്തിക്കുന്നു. മദ്രസയിൽ പോയി ധാർമിക മൂല്യങ്ങളെ കുറിച്ച് പഠിച്ചവർ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും ജലീൽ പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിക്കിടെയായിരുന്നു ജലീലിന്റെ വാക്കുകൾ. മറ്റു മതത്തിൽ വിശ്വസിച്ച് ജീവിക്കുന്നവ‍ർക്കൊന്നും ലഭിക്കാത്ത രീതിയിലുള്ള മതപഠവും ധാർമികബോധവും മുസ്ലീം സമുദായത്തിലെ കുട്ടികൾക്ക് ചെറുപ്പത്തിലേ നൽകുന്നുണ്ട്. എന്നിട്ടും ഇവർ എങ്ങനെ വഴി തെറ്റുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ലഹരി വ്യാപനത്തെ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. ജലീലിന്റെ വാക്കുകളിലേക്ക്.. “നാമൊരു പഠനം നടത്തണം. MDMA കൈവശം വച്ചതിനും കഞ്ചാവ് കടത്തിയതിനും പിടിയിലാകുന്ന വ്യക്തികളെ പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും. അവരെല്ലാവരും മദ്രസകളിൽ പോയിട്ടുണ്ട്. സത്യത്തിൽ, ധാർമികമായി മുന്നിൽ നിൽക്കേണ്ടവരാണ് മുസ്ലീങ്ങൾ. കാരണം മുസ്ലീങ്ങളെ പോലെ മതവിദ്യാഭ്യാസവും മതപഠനവും ധാർമികപഠനവും ലഭിക്കുന്ന മറ്റൊരു വിഭാ​ഗം ഈ രാജ്യത്തില്ല. ഹിന്ദു വിഭാഗത്തിലെ കുട്ടികൾക്ക് ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങൾ കളവ് നടത്തരുത്, മദ്യപിക്കരുത്, ലഹരി വസ്തുക്കൾ കൊണ്ടുനടക്കരുത് എന്നൊന്നും ഒരു പുരോ​ഹിതനും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. അതിന് അവർക്ക് കഴിയുന്നില്ല, കഴിഞ്ഞിട്ടുമില്ല. മദ്രസയിലോ മതപഠന ക്ലാസുകൾക്കോ പോകാത്ത സഹോദരസമുദായങ്ങൾക്കുള്ള ധാർമിക ബോധം പോലും മദ്രസപഠനം നേടുന്ന മുസ്ലീം സമുദായത്തിലുള്ളവർക്ക് ഉണ്ടാകുന്നില്ല. ഇത് പരിശോധിക്കേണ്ടതാണ്. എന്തോ ഒരു തകരാർ സംഭവിക്കുന്നുണ്ട്. ഇതിനെ വേണ്ടവിധം നേരിട്ടില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. പണത്തോടുള്ള ആർത്തിയും മോഹവുമാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. ലഹരി വസ്തുക്കൾ വിൽക്കുമ്പോഴും കാരിയർമാർ ആകുമ്പോഴും പണം ലഭിക്കുന്നു. സ്വർണം കടത്തുന്നതും പണം ലഭിക്കാൻ വേണ്ടിയാണ്. ഇതൊന്നും തെറ്റല്ലെന്നാണ് മുസ്ലീം സമൂഹം വിശ്വസിക്കുന്നത്. ഇക്കാര്യത്തിൽ മതസംഘടനകളുടെ ഇടപെടൽ നിർബന്ധമായും വേണം. ധനത്തോടുള്ള ആർത്തി അവസാനിപ്പിക്കുക എന്നതാണ് ഇതെല്ലാം തടയാനുള്ള പോംവഴി. മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന തെറ്റുകളിൽ നിന്ന് നാം അകന്നുനിന്നേ പറ്റൂ. അത് വളർന്നുവരുന്ന തലമുറയെ നാം പഠിപ്പിക്കണം. – കെടി ജലീൽ പറഞ്ഞു. സ്വർണം കടത്തുന്നതിന്റെ പേരിൽ പിടിയിലാകുന്നവരിൽ ധാരാളം മുസ്ലീങ്ങളുണ്ടെന്നും സ്വർണക്കടത്തിൽ നിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്നും നേരത്തെ കെ.ടി ജലീൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മതനേതാക്കൾ ഫത്വ പുറപ്പെടുവിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടത് വലിയ വിവാദമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *