Your Image Description Your Image Description

വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അറിയപ്പെടുന്ന ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്.tiktok ന്റെ അവസാനവും ഇൻസ്റ്റഗ്രാമിന്റെ കടന്നുവരവും ലക്ഷക്കണക്കിന് വ്ലോഗേഴ്സിനെയാണ് സൃഷ്ടിച്ചത്.. ചിലർ അവരുടെ കഴിവുകൾ കൊണ്ട് പ്രസിദ്ധരാകുമ്പോൾ മറ്റ് ചിലർ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് പ്രശസ്തരാകുന്നു. അത്തരത്തിൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് പ്രശസ്തരായ ഒരാളാണ് ജുനൈദ്. മലയാളത്തിലെ തന്നെ വളരെ മനോഹരമായ മെലഡി ഗാനങ്ങളെ പോലും ഒരുതരം റോബോട്ടിക് നൃത്തം കൊണ്ട് ജുനൈദ് മനോഹരമാക്കി എന്നോ അതിന്റെ ഭംഗി കളഞ്ഞു എന്നോ പറയാം. ഒരേസമയം ആരാധകരെയും ഹേറ്റേഴ്സിനെയും ജുനൈദ് ഈ വീഡിയോകൾ വഴി നേടി ജുനൈദിന്റെ വീഡിയോകളെക്കാൾ ഏറെ രസിപ്പിച്ചത് അദ്ദേഹത്തിന്റെ ഓരോ വീഡിയോയ്ക്ക് താഴെയും വരുന്ന രസികൻ കമന്റുകൾ ആയിരുന്നു. പബ്ലിസിറ്റി നെഗറ്റീവ് ആണെങ്കിലും ആൾക്കാർ തെറി പറയാനാണ് പലപ്പോഴും ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നത് എങ്കിലും ഇനി ഒരു പക്ഷേ കമന്റുകൾ വായിക്കുകയാണെങ്കിലും ബ്ലോഗേഴ്സിനെ സംബന്ധിച്ച് രൂപേഴ്സിന്റെ എണ്ണം കൂടുകയും ഇത് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിന്റെ മറ്റൊരു നേട്ടം. എന്നാൽ ഇത്തരം കോപ്രായങ്ങൾ തീരെ രസിക്കാത്ത ഒരു വിഭാഗവും ഉണ്ട് ഇൻസ്റ്റഗ്രാം യൂസേഴ്സ് ആയിട്ട്. അവർ പലപ്പോഴും ഓരോ വീഡിയോയ്ക്ക് താഴെ വന്ന് ആക്ഷേപത്തിന് പുറമേ ശാപവാക്കുകളും ചൊരിയുന്നതായി കാണാം ജുനൈദിന്റെ പല വീഡിയോയ്ക്ക് താഴെയും വന്ന് ചേർന്നിട്ടുള്ള ശാപവാക്കുകൾ ഇപ്പോൾ ആരാധകർ ഉയർത്തി കാണിക്കുകയാണ് ഇങ്ങനെയൊക്കെ പറഞ്ഞില്ലേ ഇനി ഇതൊക്കെ തിരിച്ചെടുക്കാൻ കഴിയുമോ ആ മനുഷ്യൻ അതിനു വേണ്ടി എന്ത് തെറ്റായിരുന്നു ചെയ്തിരുന്നത് എന്നിങ്ങനെ നീളുന്നു പുതിയ കമന്റുകൾ. എന്നാൽ അതേസമയം പൂർണ്ണമായും സത്യാവസ്ഥ അറിയില്ലെങ്കിലും ജുനൈദിന്റെ പേരിൽ ഒരു ലൈംഗികാരോപണം കേസ് അവസാനമായി വന്നിരുന്നു എന്നത് വാസ്തവമാണ്. അതിനെയും ന്യായീകരിച്ചുകൊണ്ട് വീഡിയോ ജുനൈദ് പോസ്റ്റ് ചെയ്തിരുന്നു പക്ഷേ തീയില്ലാതെ പുകയുണ്ടാകില്ല എന്ന് പറയുന്നവരും ഉണ്ട്.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ആണ് ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത് . ബെംഗളൂരു എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജുനൈദിന്റെ മരണം. അതുകൊണ്ടുതന്നെ ഇത് മാനസിക സമ്മർദ്ദം മൂലം പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെട്ട് അപകടം ഉണ്ടായതാണോ എന്നും ആരെങ്കിലും അപായപ്പെടുത്തിയ സാധ്യത തള്ളിക്കളയാൻ ആകില്ല എന്നും ഇതൊന്നും അല്ല ആ പെൺകുട്ടിയുടെ ശാപമാണെന്നും നീളുന്ന കമന്റുകളാണ് ഇദ്ദേഹത്തിന്റെ മരണവാർത്തയ്ക്ക് താഴെ പോലും നിറയുന്നത്. മനുഷ്യന്റെ ജീവിതം ഇത്രയേ ഉള്ളൂ. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണെങ്കിലും കേവലം ഒരു നാട്ടിൻപുറത്ത് മാത്രം അറിയേണ്ട ഒരു മരണം നാടു മുഴുവൻ അറിയാൻ പാകത്തിൽ അദ്ദേഹത്തിന് പ്രശസ്തി അല്ലെങ്കിൽ കുപ്രസിദ്ധി ഉണ്ടാക്കി കൊടുത്തത് ഇൻസ്റ്റഗ്രാം റീലുകൾ തന്നെയാണ്. പക്ഷേ അതൊരു നീരാളി പിടുത്തത്തിനു വേണ്ടി ഉപയോഗിച്ചു എന്നത് വളരെ നിർഭാഗ്യകരമായി പോയി. ഭൂമിയിലെ പാപങ്ങളും നന്മകളും ഒക്കെ ചെയ്തു തീർത്തു ഇനി പരലോകത്ത് മറ്റൊരു ജീവിതം ഉണ്ടോ ഇല്ലയോ എന്നറിയില്ല പക്ഷേ ഭൂമിയിൽ തെറ്റും ചെയ്തു എന്ന് വാദിക്കുന്നവർ ഉണ്ടാകാം. നമുക്കും മേൽ പല ആരോപണങ്ങളും ഉണ്ടാകും സാഹചര്യ തെളിവുകൾ ഉണ്ടാകാം ശിക്ഷിക്കപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം പക്ഷേ മരണാനന്തര ജീവിതം എന്തെന്നറിയാത്ത മനുഷ്യന് ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ ശരിയായ നീതിയും ന്യായവും നടപ്പാക്കേണ്ടത് അവിടെയാണ് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ അല്ലാത്തവർ നിരപരാധികളായി സ്വർഗ്ഗം പൂകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *