Your Image Description Your Image Description

സ്വന്തം വീട്ടിലും അടുത്ത ബന്ധുക്കളുടെ വീട്ടിലും പൊതുഇടങ്ങളിലും സ്‌കൂളുകളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കാത്ത കാലമാണിന്ന്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ നേരിടാൻ 2012ലെ ശിശുദിനത്തിലാണ് പോക്‌സോ നിയമം നിലവിൽ വന്നത്. എന്നാൽ, നിയമങ്ങൾ കർശനമാകുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ തെല്ലും കുറവ് വന്നിട്ടില്ലായെന്നതാണ് വസ്തുത. ഓരോ വർഷം കൂടുന്തോറും കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകളിൽ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. ഇന്നലെ പുറത്ത് വന്നത് ഒരു ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു. 12 വയസുകാരിയെ 23 കാറി പീഡിപ്പിച്ചു എന്നതായിരുന്നു ആ വാർത്ത. കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 23-കാരിയായ യുവതി മുൻപും സമാനമായ കേസുകളിൽ പിടിയിലായിട്ടുള്ളതാണ്. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർഥിനി. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തൽ. സ്‌കൂൾ വിദ്യാർഥിനിയായ 12-കാരിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈൽ ഫോൺ പരിശോധിച്ചതിൽ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം അനുസരിച്ച് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിന് വിധേയമാക്കിയത്. യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയതിനെ തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെർലിൻ പെൺകുട്ടിക്ക് സ്വർണ ബ്രെയ്സ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആൺകുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാൻ ഈ ദൃശ്യങ്ങൾ കാട്ടി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതിന് സ്നേഹ മെർളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *