Your Image Description Your Image Description

തൃശൂർ : എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ മേഖലാ കേന്ദ്രത്തില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എഫ്.എ കോഴ്‌സിലേക്ക് പ്ലസ്ടു, പ്രീഡിഗ്രി, ഡിഗ്രി (കോമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്കും, ടാലി കോഴ്‌സിലേക്ക് പ്ലസ്ടു, പ്രീഡിഗ്രി, ഡിഗ്രി (കോമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്കും, ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും, ഡി.സി.എ.(എസ് ) കോഴ്‌സിലേക്ക് പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

ആറു മാസവും നാലു മാസവുമാണ് കോഴ്‌സുകളുടെ കാലാവധി. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, ഫോണ്‍ : 0487 2250751, 9447918589, 7559935097

Leave a Reply

Your email address will not be published. Required fields are marked *