Your Image Description Your Image Description

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ ജി​ല്ല​യി​ൽ വാഹനാപകടത്തിൽ മൂന്ന് മരണം.ഹോ​ളി ആ​ഘോ​ഷ​ത്തി​ന്ശേ​ഷം മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നമാണ് അപകടത്തിൽപ്പെട്ടത്.

അ​ക്ഷ​യ് ലാ​ൽ പ​ട്ടേ​ൽ(45), ബ്രി​ജേ​ന്ദ്ര പ​ട്ടേ​ൽ(43), ല​വ്കു​ഷ് പ​ട്ടേ​ൽ(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രെ​ല്ലാ​വ​രും ബ​ന്ധു​ക്ക​ളാ​ണ്.ക​ത്ര​യി​ൽ നി​ന്ന് ഗാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​മാ​യ ഗം​ഭീ​ര്‍​പൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *