Your Image Description Your Image Description

റാണി, ചിത്തിര പാടശേഖരങ്ങളുടെ കൊയ്ത്തുത്സവം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

468 ഏക്കർ വരുന്ന റാണി പാടശേഖരത്തിലെയും 475 ഏക്കർ വരുന്ന ചിത്തിര പാടശേഖരത്തിലെയും കൊയ്ത്തുത്സവത്തിനാണ് തുടക്കമായത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ ഇനം നെൽ വിത്താണ് വിതച്ചത്. റാണി, ചിത്തിര കായൽ പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടത്തിയത്. ആറ് കോടി രൂപയുടെ വിളവാണ് ഈ പാടശേഖരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടർ ചെയർമാനും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറുമായിട്ടുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രണ്ട് കായലുകളിലെയും കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, പാടശേഖരസമിതികളുടെ സെക്രട്ടറിമാരായ അഡ്വ. വി മോഹൻദാസ്, എ ഡി കുഞ്ഞച്ചൻ, ചിത്തിര പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് ചാക്കോ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, കൃഷി ഓഫീസർ ആതിര, ആത്മ ഡെപ്യൂട്ടി ഡയറക്ടർ സജിത്ത്, മറ്റ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *