Your Image Description Your Image Description

സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങി രവി മോഹന്‍. യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാര്‍ത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹണം രവി മോഹന്‍ പ്രകടിപ്പിച്ചിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. ഇപ്പൊ ചിത്രീകരണം നടക്കുന്ന രവി മോഹന്‍ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും നടന്‍ ഈ സിനിമയിലേക്ക് കടക്കുക.

ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ബാബു. ശക്തി വാസുദേവന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ് സുബ്രഹ്‌മണ്യം ശിവ, കവിതാലയാ കൃഷ്ണന്‍, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യന്‍, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷ്, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആന്‍ഡേഴ്‌സണ്‍ എന്നിവരും ഉണ്ട്.

സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രവി മോഹനാണ് സിനിമയില്‍ വില്ലനായി എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *