Your Image Description Your Image Description

എറണാകുളം : മരട് എ.യു.ഡബ്ല്യൂ.എം (AUWM) ക്യാമ്പസില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സിലേക്ക് ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്.

യോഗ്യത എം.എസ്.സി മൈക്രോബയോളജിയും, എന്‍.എ.ബി.എ.ല്‍ (NABL ) അക്രഡിറ്റേഷനുളള മോളികുലര്‍ ബയോളജി ലാബുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 22 ശനിയാഴ്ച് രാവിലെ 10.30ന് നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

സ്ഥാപനത്തിന്റെ മേല്‍വിലാസം –

സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്റ്റ്‌സ്, എ.യു.ഡബ്ല്യൂ.എം (അഡണങ) ക്യാമ്പസ്, നെട്ടൂര്‍ പി.ഒ, മരട്, എറണാകുളം 682040

Leave a Reply

Your email address will not be published. Required fields are marked *