Your Image Description Your Image Description

കേരളത്തിൽ സ്വർണവില കുത്തനെ വർധിച്ചു. ആഗോള വിപണിയിൽ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വർധനവ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നതിനാൽ അന്ന് അഡ്വാൻസ് ബുക്ക് ചെയ്തവർക്ക് ഇന്നത്തെ വില വർധനവിൽ ആശങ്ക വേണ്ട.
കേരളത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.
ഇന്ത്യയിൽ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. അമേരിക്കയും ഇതേ അവസ്ഥയാണ്. അതുകൊണ്ടുതന്നെ അടുത്ത മാസം അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. ഇന്ത്യയുടെ ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. ഇതാണ് സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നത്.

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64960 രൂപയാണ് വില. 440 രൂപയാണ് വർധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 8120 രൂപയായി. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 6680 രൂപയായി. കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. അതേസമയം ഗ്രാമിന് 108 രൂപ എന്ന നിരക്കിൽ തുടരുകയാണ്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2944 ഡോളറായി ഉയർന്നിട്ടുണ്ട്. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികൾ കേരളത്തിൽ സ്വർണവില നിശ്ചയിക്കുക. മാത്രമല്ല, അമേരിക്കൻ ഡോളർ സൂചിക ഇടിഞ്ഞ് നിൽക്കുന്നതും സ്വർണവില കൂടാൻ കാരണമായി.

ഡോളർ സൂചിക ഇപ്പോഴും 103 എന്ന നിരക്കിലാണ്. ആഴ്ചകൾക്ക് മുമ്പ് 110 വരെ ഉയർന്നിരുന്നു. ഡോളർ മൂല്യം ഇടിഞ്ഞതോടെ മറ്റു കറൻസികൾ ഉപയോഗിച്ചുള്ള സ്വർണം വാങ്ങൽ കൂടിയിട്ടുണ്ട്. ഡോളർ കരുത്ത് വർധിപ്പിച്ചാൽ സ്വർണവില നേരിയ തോതിൽ കുറഞ്ഞേക്കും. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 87.07 ആണ്.
കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ നിരക്ക് 63520 രൂപയായിരുന്നു. ഫെബ്രുവരി 25നാണ് ഇതിന് മുമ്പ് സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയത്. ഒരു പവന് 64600 രൂപയായിരുന്നു അന്ന് ഈടാക്കിയത്. ആ റെക്കോർഡ് മറികടന്നിരിക്കുകയാണ് ഇന്ന്. ഇതേ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ 65000 കടന്ന് കുതിക്കുമെന്നു തീർച്ച.

അമേരിക്ക ഏപ്രിലിൽ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. നിക്ഷേപ വരുമാനം കുറയുമെന്ന് കണ്ട് കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞേക്കും. മാത്രമല്ല, ഓഹരി വിപണിയിലും ഉണർവുണ്ടാകാനാണ് സാധ്യത. ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം ഇന്ന് പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് വീണ്ടും 71 ഡോളരിലേക്ക് അടുക്കുകയാണ്. എന്നാൽ ബിറ്റ് കോയിൻ വില 83000 ഡോളറിലേക്ക് ഇടിഞ്ഞു. ഇങ്ങനെ
പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പറക്കുകയാണ് സ്വർണവില. ആഗോളവിപണയിലെ വില വർധനയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് സർവ്വകാല റെക്കോഡ് തുകയാണ് രേഖപ്പെടുത്തിയത്.

വില കൂടുതലും പണിക്കൂലിയുമെല്ലാം നടുവൊടിച്ചതോടെ സ്വർണാഭരണങ്ങൾ എങ്ങനെ ലാഭത്തിൽ വാങ്ങാമെന്ന ചിന്തയിലാണ് പലരും. 22 കാരറ്റ് സ്വർണമാണ് ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വില കൂടിയ സാഹചര്യത്തിൽ 18 കാരറ്റ് സ്വർണത്തിലേക്കാണ് ഇപ്പോൾ പലരുടേയും നോട്ടം. യുവാക്കളെല്ലാം ലൈറ്റ് വെയറ്റ് 18 കാരറ്റ് സ്വർണമാണ് ആവശ്യപ്പെടുന്നതെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. വ്യത്യസ്തമായ ഡിസൈനിൽ ലഭിക്കുമെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നിരുന്നാലും വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് 22 കാരറ്റ് സ്വർണത്തിന് തന്നെയാണ് ഡിമാന്റ്. ആളെ കൂട്ടാൻ ചില ജ്വല്ലറികൾ പണിക്കൂലിയിൽ ഓഫറുകൾ നൽകുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം വാങ്ങുന്നവരും ഏറുകയാണെന്നും ജ്വല്ലറിക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *