Your Image Description Your Image Description

തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണം തള്ളാൻ. അല്ലെങ്കിൽ പിന്നെ ഒരിക്കൽ ഛർദിച്ചതെടുത്ത് വീണ്ടും കഴിക്കാൻ വല്ലാതെ പാട് പെടും. വി ഡി സതീശനെ കുറിച്ച് ഓർക്കുമ്പോഴേ ചിരിയാണ് വരുന്നത്. പുള്ളി ഒരു രസികനാണ്. ഒരു ആവേശത്തിന് എന്തെങ്കിലുമൊക്കെ അങ്ങ് വിളിച്ചു പറയും. പിന്നെ ഇനി അതിൽ നിന്നും കയറാൻ പറ്റാതെ കിടന്നു ചക്രശ്വാസം വലിക്കും കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല. അതിന്റെയൊരു ക്ഷീണമൊക്കെ കഴിഞ്ഞ് ചായയൊക്കെ കുടിച്ചിരിക്കുന്ന സമയത്താണ് അടുത്ത സംഭവം വന്നത്.
മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ എത്തിയ സമയത്തായിരുന്നു ചുമ്മാ കുറച്ചു തള്ളി വിടാൻ സതീശൻ തീരുമാനിച്ചത്. എന്തെങ്കിലുമൊരു കാര്യം തീരുമാനിച്ചാൽ പിന്നെയത് നടത്തണം. അത് നിര്ബന്ധമാണ് സതീശന്.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും വല്ലാതെ പുകഴ്ത്തിയാണ് സംസാരിച്ചത്.

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. അതേതു വഴിയെന്ന് ചോദിക്കരുത്. അതൊരു വഴി. അത്ര തന്നെ . കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തിഎങ്കിൽ ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിൽ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരമെന്നും വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും പറഞ്ഞതിന് ശേഷമാണ് വന്ന കാര്യം നടന്നില്ലല്ലോ എന്ന് സതീശന് ഉൾവിളി വന്നത്.
പിന്നെയൊരൊറ്റ തള്ളായിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ എന്നും പറഞ്ഞങ്ങോട്ടു തുടങ്ങുകയായിരുന്നു .

ആദരവോടുകൂടിയും ബഹുമാനത്തോടുകൂടിയും മാത്രമാണത്രെ സതീശൻ ജി സുധാകരനെ നോക്കി കണ്ടിട്ടുള്ളത്.
അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തുനിന്ന്ആ മന്ത്രിസഭയിലെ മന്ത്രിമാരെ കുറിച്ചൊക്കെ വളരെ മോശമായി പറഞ്ഞിട്ടുണ്ടെങ്കിലും ജി സുധാകരനെ കുറിച്ച് ഒരിക്കൽ പോലും ഒന്നും പറയാൻ കാരണമായിട്ടില്ല. എന്താ കാരണം എന്നല്ലേ? അത്രയ്ക്ക് നന്മയാണ് ജി സുധാകരനു. പുള്ളിയ്ക്ക് തെറി വിളിക്കാനുള്ള അവസരം ഒരിക്കൽപോലും തന്നിട്ടില്ലെത്രെ . അകാലത്തൊക്കെ ആ മന്ത്രിസഭയിലെ പല വകുപ്പുകളിലെയും മന്ത്രിമാരെ കുറിച്ച് ചില്ലറയല്ല പറഞ്ഞിട്ടുള്ളതെന്ന്. എന്നാൽ ഇദ്ദേഹം മാത്രം മഹാനായിരുന്നു എന്ന് പരസ്യമായി തന്നെ സതീശൻ പറയുമായിരുന്നത്രെ. ഇതൊക്കെ എപ്പോഴാണാവോ? ഞങ്ങളാരുംകേട്ടിട്ടില്ലേ..
ഇത്രയും പറഞ്ഞു പ്രസംഗം നിർത്താൻ പോയപ്പോഴാണ് സി ദിവാകരനെ കണ്ടത്. എങ്കിൽ പിന്നെ പുള്ളിയ്ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നായി . സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണെന്ന് മാത്രമല്ല ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും അങ്ങ് തള്ളി മറിച്ചു. ഇപ്പൊ ടാലി ആയില്ലേ?

ഇതാണ് ഞാൻ പറഞ്ഞത് പുള്ളി രസികനാണെന്ന്. എന്റെ അഭിപ്രായത്തിൽ പുള്ളിയിങ്ങനെ കേരളത്തിൽ ഒതുങ്ങി കൂടേണ്ട ആളല്ല. പടർന്നു പന്തലിച്ച് ലോകം മുഴുവൻ അറിയപ്പെടേണ്ട ആളാണ്. കാരണം. നമ്മൾ മാത്രം അനുഭവിച്ചാൽ പോരല്ലോ.

Leave a Reply

Your email address will not be published. Required fields are marked *