Your Image Description Your Image Description

ആശാ സമരം തുടങ്ങിയതിനു ശേഷം പ്രതിപക്ഷത്തിനും ബിജെപി യ്ക്കും എന്നും കുശാലാണ്. എലെക്ഷൻ അടുക്കാറായപ്പോ എന്ത് ചെയ്തിട്ടാണെങ്കിലും ഒന്ന് പൊങ്ങി വരണമെന്ന് കരുതി ഇരിക്കുമ്പോഴാണ് സമരം നടക്കുന്നത്. അപ്പൊ പിന്നെ ഇത് തന്നെ പറ്റിയ അവസരമെന്നു കരുതി ചാടി പുറപ്പെടുകയായിരുന്നു. പൈൻ എന്നും അവരുടെ അടുത്ത് പോവുകയും അവരെ കൊണ്ട് സർക്കാരിനെതിരായി പറയിക്കുകയുമൊക്കെയായി തിരക്കോടു തിരക്ക് തന്നെ. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു കഴിഞ്ഞാൽ അടുത്ത ദിവസം ആ ആവശ്യം മാറി വേറെ ആവശ്യം ഉന്നയിപ്പിക്കും . ഇടയ്ക്കു പുട്ടിനു തേങ്ങാ ഇടുന്നതു പോലെ സുരേഷ് ഗോപിയും എത്തും. അപ്പൊ പിന്നെ കൂടുതൽ പറയണ്ടല്ലോ. സുരേഷ് ഗോപിയ്ക്ക് ആണെങ്കിൽ ഇപ്പൊ കേരളം വിട്ടു പോവുകയേ വേണ്ട. എലെക്ഷൻ ഡ്യൂട്ടി ഇപ്പൊ തന്നെ തുടങ്ങിയിരിക്കുകയാണ് പുള്ളി.

ഇത്രയും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നത്. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തുവരുന്നുണ്ടു എന്നതാണ് ആകെയുള്ള ആശ്വാസം . അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. പാർലമെന്റിലെ സംഭവ വികാസങ്ങൾ ഇവരുടെ ശ്രമം പൊളിച്ചടുക്കുകയായിരുന്നു.
ഇതിനിടെ, സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നുവെന്നും സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും പറഞ്ഞ് സി പി എം ന്റെ പാർട്ടി പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
തിരുവനന്തപുരം സമരവേദിയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പിന്തുണയുമായി എത്തിയെങ്കിലും പാർലമെന്റിൽ കേന്ദ്ര നിലപാടിലെ വഞ്ചന തുറന്നുകാട്ടപ്പെടുകയായിരുന്നു . കഠിനമായി പണിയെടുക്കുന്ന ആശമാർക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയിൽ ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്.
മിനിമം വേതനവും പെൻഷനും ഉറപ്പാക്കാൻ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ വഴിയിൽ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവർ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രനയം തിരുത്താൻ യോജിച്ച സമരത്തിന് എല്ലാവരും തയാറാകണമെന്നും മുഖപ്രസംഗം പറയുന്നു.

അതേസമയം, ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണട്. ഇത് സമരത്തിലുള്ള ആശമർക്ക് ആശ്വാസം പകരുന്നതാണ്. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി .

ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ടു . രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ. മാത്രമല്ല, കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

സത്യം പറഞ്ഞാൽ പാർലമെൻറിൽ കേന്ദ്രത്തിന്റെ പൂച്ച് പുറത്തു ചാടിയതോടു കൂടി ഉത്തരം മുട്ടിയിരിക്കുകയാണ് ബിജെപി യ്ക്ക്. ഇനിയിപ്പോ കാര്യങ്ങളെല്ലാം എല്ലാവരും അറിഞ്ഞ സ്ഥിതിയ്ക് ഇനിയിപ്പോ എങ്ങനെ ആശമാരെ നേരിടുമെന്ന ഭയത്തിലാനവർ.

Leave a Reply

Your email address will not be published. Required fields are marked *