Your Image Description Your Image Description

യൂട്യൂബിൽ നിന്നും പാചകവും മേക്കപ്പുമൊക്കെ പഠിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടെങ്കിലും സ്വർണം കടത്തുന്നത് പഠിക്കുന്ന ആളെ ആദ്യമായാണ് കാണുന്നത്. കഴിഞ്ഞനാലാം തിയ്യതിയാണ് നടി റന്യ. 12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽവെച്ച് അറസ്റ്റിലാകുന്നത്.12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ആണ് ഇവർ പിടിയിലാവുന്നത് . നിലവിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കസ്റ്റഡിയിലായ റന്യ നടത്തിയ വെളിപ്പെടുത്തലുകളിൽ മൂക്കത്തു വിരൽ വെച്ച് പോവുകയാണ് പോലീസ്.

പരസ്പരം വലിയ ബന്ധമില്ലാത്ത മൊഴികളാണെങ്കിലും പിടിച്ചു നില്ക്കാൻ വേണ്ടി രന്യ യുടെ ന്യായങ്ങൾ പലതാണ്.
വിദേശത്തുനിന്നു വന്ന ഫോൺകോൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എന്നാൽ, വിളിച്ചയാളെയോ നിർദേശം നൽകിയ ആളെയോ തനിക്ക് അറിയില്ലെന്നും അവർ പറയുകയുണ്ടായി . ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും വിളിച്ചയാൾക്ക് ആഫ്രിക്കൻ-അമേരിക്കൻ ഉച്ചാരണശൈലിയായിരുന്നു ഉണ്ടായിരുന്നതെന്നും റന്യ പറയുന്നുണ്ടു .
മാർച്ച് ഒന്നാം തീയതി ഒരു വിദേശ നമ്പറിൽനിന്ന് ഫോൺകോൾ വന്നിരുന്നുവത്രെ . മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചകളിൽ വിദേശത്തുനിന്നുള്ള അജ്ഞാത നമ്പറുകളിൽനിന്ന് ഫോൺ കോളുകൾ വരാറുണ്ടായിരുന്നുവേണും ഒന്നാം തിയതി വിളിച്ച ആൾ ദുബായ് വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിന്റെ എ ഗേറ്റിലേക്ക് ചെല്ലാൻ തന്നോട് നിർദേശിക്കുകയായിരുന്നുഎന്നും ശേഷം അവിടെ നിന്നും സ്വർണം സ്വീകരിച്ച് അത് ബെംഗളൂരുവിൽ എത്തിച്ചുകൊടുക്കാനും പറയുകയായിരുന്നുവെന്നും , റന്യ പറയുകയുണ്ടായി.

ഇതാദ്യമായാണ് ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് സ്വർണം കടത്തുന്നതെന്നും ദുബായിൽനിന്ന് ഇതിന് മുൻപ് സ്വർണംകൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും റന്യ കൂട്ടിച്ചേർത്തു. ക്രേപ് ബാൻഡേജും കത്രികയും വാങ്ങിയെന്നും വിമാനത്താവളത്തിലെ ശുചിമുറിയിൽവെച്ചാണ് സ്വർണക്കട്ടികൾ ശരീരത്തിൽ കെട്ടിവെച്ചതെന്നും റന്യ പറഞ്ഞു. ഇത് എങ്ങനെ ചെയ്യാമെന്ന് പഠിച്ചത് യു ട്യൂബ് വീഡിയോകളിൽനിന്നാണത്രെ .

മാർച്ച് നാലിന് ബെംഗളൂരു വിമാനത്താവളത്തിൽ ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ വന്നിറങ്ങിയ രന്യ ടെർമിനൽ രണ്ടിൽ എത്തി. ഗ്രീൻ ചാനൽ വഴി കടക്കാനായിരുന്നു രന്യയുടെ ശ്രമം. ഇതിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ രന്യയെ തടഞ്ഞത്. സ്വർണമോ നികുതി നൽകേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കൾ കൈവശം ഉണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു രന്യയുടെ മറുപടി.

മെറ്റൽ ഡിറ്റക്ടർ കവാടത്തിൽ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചതിനെ തുടർന്ന് രന്യയുടെ ഹാൻഡ് ബാഗേജും ട്രോളിയും സ്‌കാൻ ചെയ്തെങ്കിലും ഒന്നും കണ്ടെതാൻ കഴിഞ്ഞില്ല. തുടർന്നാണ് രന്യ റാവുവിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു . ക്രേപ്പ് ബാൻഡേജും മറ്റും ഉപയോഗിച്ച് അരക്കെട്ടിലും കാലിലുമായി സ്വർണക്കട്ടികൾ കെട്ടിവെച്ചിരുന്നു. മുറിച്ച നിലയിലുള്ള സ്വർണത്തിന്റെ ചില കഷണങ്ങൾ ഷൂസിലും പാന്റ്സിന്റെയും പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു.
ആകെ 14213.050 ഗ്രാം 24 കാരറ്റ് സ്വർണമാണ് രന്യയിൽ നിന്ന് കണ്ടെടുത്തതെന്ന് ഡിആർഐ അറസ്റ്റ് മെമ്മോയിൽ പറയുന്നു. തൊട്ടുപിന്നാലെ രന്യയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 2.67 കോടി രൂപയും രണ്ട് കോടിയുടെ ആഭരണങ്ങളും ഡിആർഐ കണ്ടെടുത്തു. പണത്തിന്റെ ഉറവിടമോ ആഭരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളോ ഉണ്ടാകാത്തത്തിനെ തുടർന്നായിരുന്നു രണ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *