Your Image Description Your Image Description

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കണമെന്ന യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടിനോടു യോജിച്ച് കോൺഗ്രസ് ഒടുവിൽ കാല് വാരുമോ ? ഘടക പാർട്ടികളുടെ സംശയമാണ് .

ഈ വർഷമവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ ധാരണയുണ്ടാക്കുമെന്നാണ് ഘടക പാർട്ടികൾ ദേശീയ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടത് .

അവസാനനിമിഷമുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഇക്കുറി പാടില്ലെന്നും അതിനു കോൺഗ്രസ് മുൻകയ്യെടുക്കണമെന്നുമുള്ള നിലപാടിലാണു ഘടകകക്ഷികൾ അത് തുറന്നുപറഞ്ഞത് .
വരും മാസങ്ങളിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിക്കാമെന്നും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും കോൺഗ്രസ്സ് നേതാക്കളോട് ദീപ ദാസ് മുന്സിയും പറഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം .

ചില ഘടകകക്ഷികൾ കൂടുതൽ സീറ്റ് ചോദിക്കാനുള്ള സാധ്യത കോൺഗ്രസ് കാണുന്നുണ്ട്.സിഎംപിക്ക് 3 സീറ്റ് വേണമെന്ന് ദീപ ദാസ്മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സി.പി.ജോൺ ആവശ്യപ്പെട്ടിരുന്നു. അതുപോലെ ജോസഫ് ഗ്രൂപ്പും , ആർ എസ് പി യും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും , ഫോർവേഡ് ബ്ലോക്കും സീറ്റ് ആവശ്യപ്പെടും .

ഇതെല്ലം പരിഹരിച്ചാലും കോൺഗ്രസ്സിന്റെ സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ അൽപ്പം പാടുപെടും . എഴുന്നേറ്റ് നടക്കാൻ വയ്യാത്ത കടൽക്കിഴവന്മാർ മുതൽ ഗുണ്ടാപ്പണിയുമായി നടക്കുന്നവർ തുടങ്ങി ഇങ്ങേയറ്റം ഇന്നലെ പാർട്ടിയിൽ ചേർന്നവർ വരെ സീറ്റിനായി ക്യു നിൽക്കും .

അവരൊക്കെ ഇപ്പോഴേ മണ്ഡലങ്ങൾ കണ്ടുവച്ചിരിക്കുകയാണ് . ക്രൈസ്തവ സഭകളിലെ മെത്രാന്മാരെക്കൊണ്ട് പറയിപ്പിച്ചു സീറ്റു നേടാമെന്ന് കരുതി കളം നിറഞ്ഞു നിൽക്കുന്നവരും കൂട്ടത്തിലുണ്ട് . കൊല്ലം ജില്ലയിലെ ഒരു മുൻ കെ പി സി സി ഭാരവാഹി ഇതുപോലെ രണ്ടോ മൂന്നോ സീറ്റുകൾ കൊണ്ടുവച്ചു ഓർത്തഡോക്സ് മെത്രാന്മാരുടെ പുറകെ നടക്കുന്നുവെന്നൊരു കരക്കമ്പിയുണ്ട് .

ഇയാൾ സ്വന്തം മെത്രാനെ പഞ്ഞിക്കിട്ടിട്ട് മറ്റുള്ള മെത്രാന്മാരുടെ പിന്നാലെയാണ് നടപ്പ് , കഴിഞ്ഞ ഒരു ദിവസം സ്വന്തം മെത്രാനെ തടയാൻ ചെന്നതും കയ്യേറ്റവും സംഘട്ടനവും ഒടുവിൽ പോലീസ് കേസുമൊക്കെയായി പൊല്ലാപ്പ് പിടിച്ച സംഭവം പാർട്ടിക്ക് തന്നെ നാണക്കേടായി മാറി .

ഇവനൊക്കെ മത്സരിച്ചാൽ കോൺഗ്രസ്സ് പാർട്ടിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടില്ല . ഓർത്തഡോക്സ് വോട്ടുകൾ നിർണ്ണായകമായ മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള മണ്ഡലങ്ങൾ . സഭാ വിശ്വാസികൾ നോക്കിയും കണ്ടും മാത്രമേ വോട്ട് ചെയ്യൂ . സഭയെ സഹായിക്കുന്നവരെ അവരും സഹായിക്കും . അതാണ് പൊതുവെയുള്ള വികാരം .

ഏതായാലും സീറ്റു മോഹികളെകൊണ്ട് കാല് തട്ടിയിട്ട നടക്കാൻ മേലാത്ത സ്ഥിതിയാണ് കോൺഗ്രസ്സിലുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *