Your Image Description Your Image Description

നമസ്കാരം , പുതിയ ഒരു വിഷയത്തിലേക്ക് സ്വാഗതം . കഴിഞ്ഞ രണ്ടാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വിഷയമാണ് മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ നാലാഞ്ചിറ പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ ജോൺ വറുഗീസും അവിടുത്തെ ട്രസ്റ്റി ബിജു പോത്തനും ചേർന്ന് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നുള്ള ആരോപണവും അതിനെ തുടർന്നുള്ള നടപടികളും കോലാഹലങ്ങളും. അതിൽ ചിലതൊക്കെ നമ്മൾ ലൈവായി കണ്ടിരുന്നു .

ഇപ്പോൾ ഇത് പറയാൻ കാരണം ആ പരാതിക്കാർ വീണ്ടും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് പരാതി നൽകി. അതൊന്ന് കേൾക്കാം .

കേട്ടല്ലോ , ഈ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും അംഗീകരിക്കാനോ സമ്മതിക്കാനോ ഈ വൈദീകൻ ജോൺ വർഗീസ് തയ്യാറല്ല . അദ്ദേഹം പറയുന്നത് അദ്ദേഹത്തെ ട്രാപ്പിൽ പെടുത്തിയതാണെന്നും , ഇതിന്റെ പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് , അങ്ങനെയാണെങ്കിൽ ആ സംഘത്തെ ചൂണ്ടിക്കാണിച്ചു കൊടുക്കണം , അതിന് അച്ചൻ ബാധ്യസ്ഥനാണ് .

അച്ഛന്റെ പേരിൽ ആരോപണം വന്നത് എന്തുകൊണ്ടാ , വേറെ അച്ചന്മാരുടെ പേരിൽ ആരോപണം വന്നില്ലല്ലോ , ആ പള്ളിയിൽ തന്നെ , വികാരിയുണ്ട് അദ്ദേഹത്തിന്റെ പേരിലും ആരോപണം വന്നില്ല , അപ്പോൾ അച്ഛന്റെ പേരിൽ എന്തുകൊണ്ട് ആരോപണം വന്നുവെന്നുള്ളത് അച്ഛന് അറിയാം .

അച്ഛൻ കൈകൊണ്ട് പണം വാങ്ങിയില്ല എന്നൊക്കെ പറഞ്ഞു , ശരിയായിരിക്കാം തെറ്റായിരിക്കാം , അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല . അച്ഛൻ ഈ കേസിൽ നിരപരാധിയാണെങ്കിൽ അത് സഭയെയും സമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടത് അച്ഛന്റെ മാത്രം ഉത്തരവാദിത്വമാണ് .

അച്ഛന്റെ പേരിൽ ഈ ആരോപണം ഉണ്ടായതുകൊണ്ടാണ് പരാതിക്കാർ ആ ഇടവകയിലെ അംഗമായതുകൊണ്ടും നീതിയുക്തമായ അന്വഷണം നടത്താനും തെളിവുകൾ നശിപ്പിക്കാതിരിക്കുവാനുമാണ് ഭദ്രാസനാധിപൻ അച്ഛനെ ഏഴംകുളം പള്ളിയിലേക്ക് സ്ഥലം മാറ്റിയത് .

എല്ലാ സർക്കാർ വകുപ്പിൽ പോലും അങ്ങനെയാണ് , ഒന്നുകിൽ സസ്‌പെൻഡ് ചെയ്യും അല്ലെങ്കിൽ സ്ഥലം മാറ്റം നടത്തും . അന്വഷണത്തിൽ നിരപരാധിയെന്ന് തെളിയുമ്പോൾ തിരിച്ചു സർവീസിൽ എടുക്കും . ഇത് തന്നെയല്ലേ ഭദ്രാസനാധിപനും ചെയ്തുള്ളു . സഭ നേതൃത്വത്തിന്റെ അറിവോടും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മെത്രാപ്പോലീത്ത ഈ നടപടി സ്വീകരിച്ചത് .

പക്ഷെ ആ നടപടി അംഗീകരിക്കാൻ പോലും അച്ഛൻ തയ്യാറായില്ല . അച്ഛനെ മാറ്റിയ പള്ളിയിൽ പോയി ചുമതലയേറ്റില്ല , നാലാഞ്ചിറയിൽ പകരം നിയമിച്ച അച്ഛൻ വന്ന് ചുമതല ഏൽക്കുകയും ചെയ്തു . പക്ഷെ പാഴ്സനേജ് ഫാ ജോൺവർഗീസ് ഒഴിഞ്ഞു കൊടുത്തില്ല , ഇപ്പോഴും ഒഴിയാതെ അവിടെ തന്നെ താമസിക്കുകയാണ് .

ബലം പ്രയോഗിച്ചു ഒഴിപ്പിക്കുമെന്നാണ് ഇടവകക്കാർ പറയുന്നത് , അത് ഇടവക വികാരിയും ഇടവകക്കാരും തീരുമാനിക്കേണ്ട കാര്യമാണ് . ഇവിടെ തന്നെ കടിച്ചുതൂങ്ങാൻ ഇദ്ദേഹം നടത്തുന്ന നാടകങ്ങൾ കണ്ടാൽ വലിയ രസമാണ് .

പല തവണ കുടുംബ സമേതം ഭദ്രാസന ഓഫീസിന്റെ തിണ്ണ നിരങ്ങി , ഭദ്രാസന മെത്രാപ്പോലീത്തയുടെ കാൽ പിടിച്ചു പറഞ്ഞു , ഇനി അങ്ങനെയൊന്നും ചെയ്യില്ലെന്ന് , അങ്ങനെയൊക്കെ കരഞ്ഞു നിലവിളിച്ചു പറഞ്ഞിട്ട് ഇറങ്ങിയതിന് പുറകെ കുടുംബക്കാരെ വിളിച്ചു വരുത്തി ഭദ്രാസന ഓഫീസിൽ ബഹളമുണ്ടാക്കിച്ചു .

വീണ്ടും പിറ്റേ ദിവസം രാവിലെ മെത്രാപ്പോലീത്തയുടെ കാല് പിടിച്ചു , അതിന് ശേഷവും ബന്ധുക്കളെ ഇറക്കി ഇടമുളക്കൽ വി എം ഡി എം സെന്ററിൽ ചെന്ന് ബഹളമുണ്ടാക്കിച്ചു . അതൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമായിരുന്നു .

അതിന് മുൻപ് മെത്രാപ്പോലീത്ത ഇടമുളക്കൽ സെന്ററിൽ എത്തിയപ്പോൾ രണ്ട് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ മെത്രാപ്പോലീത്തയെ തടയുന്നതിന് ശ്രമിച്ചു . അത് രണ്ടു വിഭാഗമായി തിരിഞ്ഞു കയ്യേറ്റവും സംഘട്ടനവും വരെ നടന്നു ,

അതിൽ ചില കോൺഗ്രസ്സ് പ്രവർത്തകരും കെ പി സി സി മുൻ സെക്രട്ടറിയുമുണ്ടായിരുന്നു . അപ്പോൾ ഒരു സംശയം ഇങ്ങനെ സഭയ്ക്കും ഭദ്രാസനത്തിനും ഭദ്രാസന മെത്രാപ്പോലീത്തയ്ക്കുമെതിരെ നടത്തുന്ന അക്രമങ്ങൾ കോൺഗ്രസ്സ് നേതൃത്വം അറിഞ്ഞു കൊണ്ടാണോ ?

ഈ ഗുണ്ടാപ്പണികൾ നടത്തുന്ന കോൺഗ്രസുകാരെ വിലക്കുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ അതിന്റെ ദോഷം കോൺഗ്രസ്സ് പാർട്ടിക്ക് തന്നെയാണ് , വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമ സഭാ തെരഞ്ഞെടുപ്പിലും അത് ബാധിക്കും .

ഈ ഒരു ഒറ്റ സംഭവത്തെ കൊണ്ട് ഇടമുളയ്ക്കൽ പഞ്ചായത്തിൽ തന്നെ കോൺഗ്രസ്സിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന ഓർത്തഡോൿസ്‌ വോട്ടുകൾ കിട്ടില്ല , മാത്രമല്ല കോൺഗ്രസ്സ് നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഓർത്തഡോൿസ്‌ വോട്ടുകൾ ആലോചിച്ചേ ചെയ്യൂ , സഭയ്‌ക്കെതിരെ ഭദ്രാസനത്തിനെതിരെ നിൽക്കുന്നവരെ സഭാ വിശ്വാസികൾക്കറിയാം , അവരെ പാർട്ടി മത്സരിപ്പിച്ചാൽ അത് ഓർത്തഡോക്സുകാരനാണെങ്കിൽ പോലും സഭാ വിശ്വാസികളുടെ വോട്ടുകൾ കിട്ടില്ല .

വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് മോഹിച്ചു സഭയുടെ പേരും അപറഞ്ഞു നടക്കുന്ന ചില ഗുണ്ടകളുണ്ട്, അവർക്കൊക്കെ പാർട്ടി സീറ്റ് കൊടുത്താൽ മറ്റുള്ള സീറ്റുകളിൽ കൂടി പ്രതിഫലിക്കും . ഇതെല്ലം ജോൺവർഗീസ് കത്തനാരുടെ പേരും പറഞ്ഞാണ് നടക്കുന്നത് ,

അതുകൊണ്ട് ഒന്നേ പറയുവാനുള്ളു , അച്ഛൻ സഭയെയും ഭദ്രാസനത്തെയും മെത്രാപ്പോലീത്തയെയും അംഗീകരിച്ചു അവരുടെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുക , അല്ലാതെ സഭാ വിരുദ്ധ പ്രവർത്തനങ്ങളുമായി നടന്നാൽ അച്ഛന് തന്നെ ദോഷമുണ്ടാകൂ , കൂടെ നിൽക്കുന്നവരാരും കാണില്ല , ഇപ്പോൾ തന്നെ മനസ്സിലായില്ലേ ആരെങ്കിലുമുണ്ടോ ? ഇതിലും ദയനീയമായിരിക്കും ഇനിയുമങ്ങോട്ട് . പറഞ്ഞുവെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *