Your Image Description Your Image Description

ബുജിവേഷംഅണിഞ്ഞു,സംസ്കാര വെറിയുടെ അസഹിഷ്ണുതയും നിറഞ്ഞകുബുദ്ധിയുമായി, കമ്മ്യൂണിസ്റ്റു മുഖമൂടി പുതച്ചു, സംസ്കാര സ്വഭാവമനോഗുണമോ,നിലവാരമോ ഇല്ലാത്ത ബ്രിട്ടാസിനെപോലുള്ളവർ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ബ്രിട്ടാസിന്റെ സ്ഥിരം വേലച്ചിലുമെടുത്ത് സുരേഷ് ഗോപിയുടെ അടുത്ത് ചെന്നപ്പോൾ വയറു നിറച്ച് കിട്ടിയതാണ്. പക്ഷെ ബ്രിട്ടാസിനു കിട്ടിയതൊന്നും പോരാ എന്ന തോന്നാണ്. ആശാ സമരത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവർത്തികൾ. പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നാണ് ബ്രിട്ടാസിന്‍റെ പരിഹാസം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞത്. എന്നാൽ ബ്രിട്ടാസിന്റെ ഈ പരിഹാസങ്ങൾക്ക് സുരേഷ് ഗോപി മറുപടി കൊടുക്കുന്നത് പ്രവർത്തികളിലൂടെയാണ്. സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിക്കുകയായിരുന്നു. ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം. പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സർക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാർഥനയാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ‘‘സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാൻ പറ്റും? നിങ്ങൾ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതൽ സംസ്ഥാനങ്ങളുടെ പേരു പറയും. എന്തായാലും ആശമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ. ആരെയും കുറ്റം പറയില്ല. സർക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീർപ്പാക്കാൻ. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവർക്കു നോക്കേണ്ടേ’’– സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ വൈകീട്ടോടെ തന്നെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിച്ചു നൽകുകയായിരുന്നു. ആശമാരുടെ സമരത്തിൽ തുടക്കം മുതൽ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളുകളിൽ ഒരാളാണ് സുരേഷ്. അതിന്റെ ഭാഗമായാണ് ഏറ്റവും ഒടുവിൽ ഇന്നത്തെ പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ ആശമാർക്ക് സൗജന്യമായി കിറ്റ് വിതരണവും അദ്ദേഹം നടത്തിയത്. വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻ ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രമന്ത്രിയായ ശേഷം പാർട്ടിയുടെ പിന്തുണയും തനിക്ക് ഒപ്പമുണ്ട്. സമരത്തിൽ സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *