Your Image Description Your Image Description

കാസർഗോഡ് : വേനല്‍ കനത്തതിനാല്‍ കന്നുകാലികളിലെ സൂര്യാഘാതം കരുതല്‍ വേണം. വളര്‍ത്തുമൃഗങ്ങളെ രാവിലെ 11നും ഉച്ചക്ക് മൂന്നിനും ഇടയില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുക. തൊഴുത്തിന് മുകളില്‍ തെങ്ങോല, പനയോല ചാക്ക്, ഗ്രീന്‍ നെറ്റ്, പച്ചപ്പുല്ല് തുടങ്ങിയവ നിരത്തിയിടുകയും ഇടയ്ക്കിടെ നനയ്ക്കുകയും തൊഴുത്തിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചുമരില്‍ ഫാന്‍ ഘടിപ്പിക്കുകയും ചെയ്യുക.

പകല്‍ സമയം ഉരുവിനെ നിരവധി തവണ നനയ്ക്കുക. ദിവസം മുഴുവന്‍ ധാരാളം ശുദ്ധജലം ലഭ്യമാക്കുക. പരുഷാഹാരം പരമാവധി പച്ചപ്പുല്ല്, സൈലേജ്, അസോള തുടങ്ങിയവനല്‍കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ എ അടങ്ങിയ ധാതുലാവണങ്ങള്‍ പ്രൊബയോട്ടിക്സ്, ഇലക്ട്രൊലൈറ്റ് നല്‍കുക. എരുമകള്‍ക്ക് ശരീരം തണുപ്പിക്കുവാന്‍ വെള്ളത്തില്‍ കിടക്കാന്‍ മാത്രം ജലസംഭരണികള്‍ നല്‍കുക. ഖരാഹാരം കാലിത്തീറ്റ മിതമായി നല്‍കേണ്ടതാണ്.

കന്നുകാലികളിലെ അത്യുഷ്ണം / സൂര്യാഘാതം ലക്ഷണങ്ങള്‍

ഉയര്‍ന്ന ശ്വസനനിരക്ക്, ഉമിനീരൊലിക്കല്‍, പനി, ഉയര്‍ന്ന ഹൃദയ മിടിപ്പ്, ഭക്ഷണമെടുക്കാതിരിക്കല്‍, നടക്കുവാന്‍ പ്രയാസം, വീഴ്ച്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *