Your Image Description Your Image Description

മലപ്പുറം : തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പ്രവർത്തിക്കുന്ന ആലിങ്ങൽ അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു. അപേക്ഷകർ തൃപ്രങ്ങോട് പഞ്ചായത്തിലെ 15-ാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം.

യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം.

അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും തിരൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04942567600.

Leave a Reply

Your email address will not be published. Required fields are marked *