Your Image Description Your Image Description

രാജ്യത്തെ സ്കൂളുകൾക്ക് റമദാനിലെ അവസാന 10 ദിവസം അവധി നൽകണമെന്ന നിർദേശത്തിന് അംഗീകാരം നൽകി പാർലമെന്‍റ്.കഴിഞ്ഞദിവസം ചേർന്ന പാർലമെന്‍റ് സമ്മേളനത്തിൻ എം.പി ഹസൻ ബുഖമ്മാസിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് അംഗീകാരം നൽകിയത്. വിദ്യാർഥികളിൽ റമദാന്‍റെ ആത്മീയസത്ത പൂർണമായി ഉൾക്കൊള്ളാൻ പാകത്തിൽ അവസാന 10 ദിവസം രാജ്യ വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകണമെന്ന് പാർലമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ആത്മീയതയിലും പ്രാർഥനയിലും മുഴുകേണ്ട സമയത്ത് സ്കൂളിനെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്ന് വിദ്യാർഥികൾക്ക് മോചനം നൽകണമെന്നും എം.പി ബുഖമ്മാസ് പറഞ്ഞു. ശൂറ കൗൺസിലിലേക്ക് കൈമാറിയ നിർദേശത്തിന് എം.പിമാരുടെ പൂർണ പിന്തുണയുണ്ട്. വിദ്യാഭ്യാസത്തെ പോലെ തന്നെ വിശ്വാസവും നിർണായകമാണെന്ന് നിർദേശത്തിൽ ഒപ്പുവെച്ച സെക്കന്‍റ് ഡെപ്യൂട്ടി സ്പീക്കർ എം.പി അഹമ്മദ് ഖരാത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *