Your Image Description Your Image Description

നടൻ ബാലയുടെ മുൻ ജീവിത പങ്കാളി എലിസബത്തിനെതിരെ കരൾ ദാനം ചെയ്ത ജോസഫ് ജേക്കബ് വീഡിയോ സന്ദേശവുമായി രംഗത്തെത്തി . സ്വ മനസാലെ അവയവദാനത്തിന് തയ്യാറായ തന്നെപ്പറ്റി സംസാരിക്കാൻ എലിസബത്തിന് യാതൊരു അർഹതയുമില്ലെന്ന് ജോസഫ് ജേക്കബ് പറയുന്നു . ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയതെന്ന് പറയുന്നതിന് തെളിവ് കാണിക്കണമെന്നും തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ച് പറയരുതെന്നും ജോസഫ് ജേക്കബ് കൂട്ടിച്ചേർത്തു.

അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഒരുപാട് ടെസ്റ്റുകളും ചർച്ചകളും കഴിഞ്ഞതിന് ശേഷമാണ് ഒരാൾ അവയവദാനത്തിനായി തയ്യാറെടുക്കുന്നത് . ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ എലിസബത്ത് അവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും അവർ കരൾ നൽകാൻ തയ്യാറാണെന്ന് പറഞ്ഞതായി അറിവില്ല. ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയതെന്ന് പറയുന്നതിന് തെളിവ് കാണിക്കണം. വാസ്തവമല്ലാത്ത കാര്യങ്ങൾ തന്നെക്കുറിച്ച് വിളിച്ച് പറയരുതെന്നും ജോസഫ് ജേക്കബ് പറഞ്ഞു.

നടൻ ബാലയാണ് ജോസഫ് ജേക്കബിന്റെ വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടൊപ്പം ബാലയും ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും മഹത്തായ കർമ്മം അവയവദാനമാണ്. അത് നന്നായി അറിയുന്ന ഡോക്ടറായ ഒരാൾ അതിനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ബാല പറഞ്ഞു.

‘എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ. നിയമപരമായി എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ട്. ഈ ലോകത്ത് ഏത്രപേർക്ക് അവയവദാനത്തെക്കുറിച്ച് അറിയാം. എത്ര പേർ അതിന് തയ്യാറാകും?- ബാല ചോദിക്കുന്നു .

‘ഏറ്റവും വലിയ ദാനം എന്താണ്. ഒരാൾ മരിച്ച ശേഷം അയാളുടെ അവയവങ്ങൾ കൊടുക്കാം. പക്ഷേ, ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരിക്കാൻ കിടക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ സ്വന്തം അവയവം നൽകുന്നത് ഏറ്റവും വലിയ ദാനമാണ്.

കാരണം,അയാളുടെ ജീവൻ കൂടി അപകടമായ കാര്യമാണ് അതൊക്കെ. അവയവദാനം ചെയ്യുന്ന നല്ല മനസുള്ള കുറേപ്പേരുണ്ട്. അവരെ ഒരിക്കലും മീഡിയയോ മറ്റുള്ളവരോ മോശമായി ചിത്രീകരിക്കരുത്. അതൊരു കുറ്റകൃത്യമാണ്. മെഡിക്കൽ ഫീൽഡിലുള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ബാല ഓർമ്മപ്പെടുത്തി .

ഏതായാലും നടൻ ബാലയും മുൻഭാര്യമാരും സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുകയാണ് . ബാലയ്‌ക്കെതിരെ അമൃത സുരേഷും കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു , ഏതായാലും കാഴ്ചക്കാർക്ക് വലിയ തമാശയാണ് .

Leave a Reply

Your email address will not be published. Required fields are marked *