Your Image Description Your Image Description

ദുബായിലെ ഇന്ത്യൻ ആരാധകരുടെ പിന്തുണ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ തന്റെ പ്രകടനത്തിന് ഗുണം ചെയ്തുവെന്ന് കെ.എൽ രാഹുൽ. ശരിക്കും ദുബായ് തനിക്ക് രണ്ടാം വീടായാണ് തോന്നിയതെന്നും രാഹുൽ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര താരവുമായിരുന്ന രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ഐസിസി തിരഞ്ഞെടുത്ത ചാമ്പ്യൻസ് ട്രോഫി ടീമില്‍ രാഹുല്‍ ഇടം നേടുകയും ചെയ്തു.

നേരത്തെ ടീമിലുണ്ടായിരുന്ന റിഷഭ് പന്തിനെ പുറത്തിരുത്തി രാഹുലിനെ ഇലവനിൽ എടുത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു താരത്തിന്റെ പ്രകടനം. മികച്ച പ്രകടനമാണ് രാഹുൽ ദുബായിൽ കാഴ്ചവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *