Your Image Description Your Image Description

ന്യൂഡൽഹി: രാജ്യത്തി​ന്റെ വിവിധയിടങ്ങളിൽ സാ​ങ്കേതിക തകരാറിനെ തുടർന്ന് എസ്.ബി.ഐയുടെ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു. യു.പി.ഐ പേയ്മെന്റുകൾ നടത്താൻ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തതയുമായി എസ്.ബി.ഐ രംഗത്തെത്തി.

സാ​ങ്കേതിക തകരാർ മൂലം യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടുവെന്നും നാലേ കാലോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ എസ്.ബി.ഐ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിടുകയാണെന്ന് പരാതിയുണ്ട്.

സെർവർ തകരാർ മൂന്നരക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു എസ്.ബി.ഐയുടെ അറിയിപ്പ്. എന്നാൽ, സമയം കഴിഞ്ഞിട്ടും സേവനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയാതിരുന്നതോടെ നാലേകാലിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *