Your Image Description Your Image Description

ഞങ്ങളുടെ ഗ്യാങ്ങിൽ ഒരു 8 പേർ ഉണ്ടായിരുന്നു. 8 പേരിൽ 7 പേരും ഒരു ദിവസം ബിയർ കഴിച്ചു. പക്ഷേ ഞാൻ കഴിച്ചില്ല. ഇതിൽ കൃഷ്ണൻ എന്ന് പറയുന്നവൻ ആണ് എല്ലാപേർക്കും ബിയർ വാങ്ങി കൊടുക്കുന്നതും ബിൽ ചെയ്യുന്നതും. അങ്ങനെ ഞങ്ങൾ ഒരു ദിവസം ഒരു ബസ് യാത്ര പോയി. ബാറിൽ ആയിരക്കണക്കിന് പൈസ ചിലവാക്കുന്നവൻ, കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ പറഞ്ഞു ” ഒരു കരമന ” എന്നിട്ട് എന്നോട് പറഞ്ഞു ” നിന്റെ ടിക്കറ്റ് നീ എടുത്തോ ” എന്ന്. എനിക്ക് വേണ്ടി ഒരു 15 രൂപ കളയാൻ മടിച്ച ആൾ, ബിയറിനു വേണ്ടി എത്ര പൈസയും കളയാൻ ഒരു ബുദ്ധിമുട്ടും കാട്ടിയിട്ടില്ല. ഇങ്ങനത്തെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.’- അല്ലേലും മദ്യം വാങ്ങിത്തരാൻ എല്ലാവരും വരും, ഒരു നേരത്തെ മരുന്ന് വാങ്ങിതരാൻ ആരും വരില്ല. കേരളത്തിന്റെ പ്രിയ നടൻ ജഗദീഷ് ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ചിരി നിർത്താൻ കഴിയാത്ത തമാശകൾ മലയാളികൾക്ക് സമ്മാനിച്ച ജഗദീഷ് എന്ന നടൻ അതൊക്കെ മറ്റൊരാളാണ് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്ത് ഇന്ന് സിനിമാ പ്രേക്ഷകരെ ഓരോ തവണയും അത്ഭുതപ്പെടുത്തുകയാണ്. മൈഡിയർ കുട്ടിച്ചാത്തനിലൂടെ തുടങ്ങിയ സിനിമാ ജീവിതം അഭിനയം, കഥ, തിരക്കഥ, സംഭാഷണം തുടങ്ങി സിനിമയുടെ പല മേഖലകളിലേക്കും വ്യാപിച്ചു. ഹാസ്യനടനായും നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെയായി കാലങ്ങളായി മലയാള സിനിമയിൽ ജഗദീഷ്‌ നിറഞ്ഞുനിൽക്കുന്നുണ്ട് .

മാർക്കോയിലെ മികച്ച വില്ലൻ കഥാപത്രവും, ഇപ്പോൾ ഓഫീസർ ഓൺ ഡ്യൂട്ടിയും പരിവാറും ഒക്കെ പ്രേക്ഷകർ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുമ്പോൾ ഒരു നടനെന്ന നിലയിൽ മാത്രമല്ല ജഗദീഷ് ജനങ്ങളോട് സംസാരിക്കുന്നത്, അധ്യാപകനായും അച്ഛനായുംകൂടിയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും നിലപട് വ്യക്തമാക്കിയ നടന് സിനിമാ താരം എന്നതിനപ്പുറം ഒരു നല്ല മനുഷ്യനെന്ന കാഴ്ചപ്പാടിലും ആരാധകർ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *