Your Image Description Your Image Description

ഒരു സംഭവത്തിന്റെ അറ്റവും വാലും മാത്രം കേട്ട് കൊണ്ട് കാര്യങ്ങളെ വിലയിരുത്താൻ ചെല്ലുകയും ശേഷം അതിൽ നിന്നുമെല്ലാം എട്ടിന്റെ പണിയും സ്ഥിരമായി കിട്ടിയിട്ടുള്ള പാരമ്പര്യമാണ് കോൺഗ്രെസ്സുകാർക്ക് ഉള്ളത് . എന്നും ആരെയെങ്കിലുമൊക്കെ കുറിച്ച് അപവാദം പറയുകയും ശേഷം അതിന്റെ പുറകെ പോയില്ലെങ്കിൽ അവരുടെ ഉറക്കം ശെരിയാവില്ല എന്ന് വേണം പറയാൻ. ഇതിൽ പ്രധാനി നമ്മുടെ സന്ദീപ് വാരിയർ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ ദിവസമാണ് താനൂരിൽ നിന്നും രണ്ടു കുട്ടികളെ കാണാതാവുകയും തിരച്ചാലുകൾക്കു ശേഷം മുബൈയിൽ നിന്നും അവരെ കണ്ടെത്തുകയും ചെയ്തത്. മുബൈയിലെ ഒരു സലൂണിൽ നിന്നുമായിരുന്നു അവരെ കണ്ടെത്തിയത്. തുടർന്ന് സന്ദീപ് വാരിയർ സലൂൺ ഉടമയെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയുണ്ടായി. ശേഷം, സലൂൺ ഉടമ ലൂസി, സന്ദീപ് വാര്യർ അപവാദപ്രചരണം നടത്തുകയാണെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് .
പാർലറിലെത്തിയ പെൺകുട്ടികളേയോ ഒപ്പം വന്ന യുവാവിനേയോ തങ്ങൾക്ക് അറിയില്ലെന്നും സന്ദീപ് ആരോപിക്കുന്നത് പോലെ ഭർത്താവിനും തനിക്കുമെതിരെ യാതൊരു കേസുകളുമില്ലെന്നാണ് ലൂസി പറഞ്ഞത് . നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കട അടച്ചിട്ടതെന്നും അല്ലാതെ ഒരു പോലീസ് നടപടിയും തങ്ങൾക്കെതിരെ ഉണ്ടായിട്ടില്ലെന്നും അവർ പറയുകയുണ്ടായി .

അതേസമയം ലൂസിക്കും ഭർത്താവിനും എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ലൂസിക്കെതിരെ പ്രതികരിച്ചതെന്നും സന്ദീപ് വാര്യർ ആവർത്തിക്കുകയുണ്ടായി .
മുംബൈയിൽ പെൺകുട്ടികളെ ഉപയോഗിച്ച് മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ്, തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ കേസുകൊടുക്കട്ടെഎന്നും സന്ദീപ് പറയുകയുണ്ടായി .
മാധ്യമങ്ങളോട് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പരസ്പര വിരുദ്ധമാനിന്നാണ് സന്ദീപ് പറയുന്നത്. ആദ്യം മീഡിയവണ്ണിനോട് കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കോൾ വന്നെന്നും താൻ അത് കണ്ടെന്നും ഒക്കെ പറഞ്ഞ പ്രിൻസിന്റെ ഭാര്യ പിന്നീട് കുട്ടികളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല എന്നാണ് മറ്റു ചാനലുകളോട് പറഞ്ഞത് .
മുംബൈയിലെ ചില സംഘടന പ്രവർത്തകർ കുട്ടികൾ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന നുണയാണ് പ്രിൻസ് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് കുട്ടികൾ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. കേസില്ലെന്ന് മാത്രമേ പ്രിൻസ് പറയുന്നുള്ളൂ, അവിടെ റെയ്ഡ് നടന്നിട്ടുണ്ടോ എന്ന കാര്യം, അക്കാലത്ത് അത് വാർത്തയായിരുന്നോ എന്ന കാര്യം ഇതിലൊന്നും പ്രിൻസിന് വിശദീകരണമില്ല. ഇതോടെ, മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട സംഗതികളാണ് താൻ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുകയുണ്ടായി .
കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് തുടക്കം മുതൽ സന്ദീപ് ആവശ്യപ്പെട്ടിരുന്നു. ‘ കോവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നത് ? പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയ്യാറാണ്’, എന്നാണ് സന്ദീപ് പറഞ്ഞത്.
അല്ലെങ്കിലും ഇങ്ങനെ പിച്ചും പേയും പറയുന്ന ആളാണ് വാരിയരെന്നു സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.സാധാരണ ഒരു തവണ പറഞ്ഞത് അടുത്ത തവണ മാറ്റി പറയുന്ന വാര്യർക്ക് ഈ കാര്യത്തിൽ മാത്രം എന്ത് പറ്റിയെന്നു ആകാംക്ഷയിലാണ് ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *